ഇന്ത്യൻ സൂപ്പർ ലീഗ്, പുതിയ നിയമങ്ങൾ, അറിയേണ്ടതെല്ലാം!

0
93

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് 2014-ലാണ്. ലീഗിന്റെ തുടക്കത്തിൽ നിരവധി വിദേശ താരങ്ങളെയാണ് ഓരോ ക്ലബ്ബുകളും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്. ഒരു ടീമിന് സ്വന്തമാക്കാൻ സാധിക്കുന്ന വിദേശ താരങ്ങളുടെ എണ്ണത്തിലും കാര്യമായ വർധനവ് ഉണ്ടായിരുന്നു. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് 7 സീസണുകൾ പിന്നിട്ടു കഴിഞ്ഞു.

നിലവിൽ ഇന്ത്യയിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗ് ഇന്ത്യൻ സൂപ്പർ ലീഗാണ്. കഴിഞ്ഞ സീസൺ വരെ ഒരു ടീമിന് സ്വന്തമാക്കാൻ കഴിയുന്ന പരമാവധി വിദേശ താരങ്ങളുടെ എണ്ണം ഏഴ് ആയിരുന്നു. ഓരോ ടീമിനും ആദ്യ ഇലവനിൽ കളത്തിലിറക്കാൻ കഴിയുന്ന വിദേശ താരങ്ങളുടെ എണ്ണം അഞ്ചും ആയിരുന്നു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ടീമിൽ ഏഷ്യൻ താരങ്ങൾ വേണമെന്ന നിബന്ധന ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ വരാനിരിക്കുന്ന സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിലെ നിയമങ്ങളെല്ലാം അടിമുടി മാറുകയാണ്. വരാനിരിക്കുന്ന സീസണിൽ ഓരോ ടീമുകളിലും ഇന്ത്യൻ താരങ്ങളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് പ്രതീക്ഷിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ നിയമപ്രകാരം ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് അനുശാസിക്കുന്നത് ഓരോ ടീമിന്റെയും ആദ്യ ഇലവനിൽ ഏഴ് ഇന്ത്യൻ താരങ്ങൾ ഉണ്ടായിരിക്കണം എന്നതാണ്. ഇതുവരെ 6 ഇന്ത്യൻ താരങ്ങളായിരുന്നു ആദ്യ ഇലവനിൽ കളത്തിൽ ഇറങ്ങിയിരുന്നത്. ഇതാണ് ഇപ്പോൾ ഏഴായി ഉയർന്നിരിക്കുന്നത്.

ആദ്യ ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് നാലായി ചുരുങ്ങും. ഇനി മുതൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ നിയമം പിന്തുടരുന്നതിനാൽ പരമാവധി 6 വിദേശ താരങ്ങളെ മാത്രമാണ് ഓരോ ടീമിനും സ്വന്തമാക്കാൻ കഴിയുക. അതിൽ ഒരു ഏഷ്യൻ താരവും ഉണ്ടായിരിക്കണം. ഇതു കൂടാതെ ഒരു വിദേശ മാർക്യൂ താരത്തെ സ്വന്തമാക്കാനുള്ള അവസരവും ക്ലബ്ബുകൾക്കുണ്ട്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഓരോ ക്ലബ്ബുകളിലും ഡെവലപ്മെന്റൽ പ്ലെയേഴ്സിന്റെ എണ്ണം രണ്ടിൽ നിന്ന് നാലായും ഉയർത്തിയിട്ടുണ്ട്. ഇതിൽ രണ്ട് ഡെവലപ്മെന്റൽ പ്ലെയേഴ്സിനെ ക്ലബ്ബിന്റെ ഓരോ മത്സരത്തിനുള്ള ടീമുകളിലും ഉൾപ്പെടുത്താനും നിർദേശമുണ്ട്. ഒരു ടീമിന് 3 ഗോൾകീപ്പർമാർ അടക്കം പരമാവധി 35 താരങ്ങളെ സ്വന്തമാക്കാൻ കഴിയും. അതോടൊപ്പം സാലറി ക്യാപ് അടുത്ത സീസണിലും 16.5 കോടിയായി തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here