ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവെച്ചു, ഇന്ത്യ പാക് സൂപ്പര്‍ പോരാട്ടം കാണാനുള്ള ആരാധകരുടെ കാത്തിരിപ്പും നീളുന്നു!

0
347

കൊവിഡ് 19 രണ്ടാം വരവിൽ വീണ്ടും പ്രതിരോധത്തിലായി കായികരംഗം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022ലേക്ക് മാറ്റിവെച്ചു. കഴിഞ്ഞവര്‍ഷം നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍, കൊവിഡ് വീണ്ടും വ്യാപിച്ചതോടെ ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. പാകിസ്ഥാനാണ് ഏഷ്യാ കപ്പ് നടത്താനുള്ള അനുമതി ലഭിച്ചത്. എന്നാല്‍, ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്നതിനാല്‍ യുഎഇയിലേക്ക് മാറ്റിയിരുന്നു. പിന്നീടിത് ശ്രീലങ്കയിലേക്കും മാറ്റി.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഈ വര്‍ഷം ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് ഇപ്പോള്‍ അടുത്ത വര്‍ഷത്തിലേക്ക് നീട്ടിവെച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റിവെക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.

ഏഷ്യാ കപ്പ് മാറ്റിവെച്ചതോടെ മറ്റൊരു ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണാനുള്ള ആരാധകരുടെ കാത്തിരിപ്പും നീളുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ മാത്രമാണ് ഇനി ഇരുവരും ഏറ്റുമുട്ടാനുള്ള സാധ്യത. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ പാകിസ്ഥാന്‍ ദ്വിരാഷ്ട്ര പരമ്പര വര്‍ഷങ്ങളായി നടക്കാറില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

യുഎഇയില്‍ 2018ല്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ അന്ന് കിരീടം നേടി. ടൂര്‍ണമെന്റില്‍ 7 തവണ ഇന്ത്യ ചാമ്പ്യന്മാരായിട്ടുണ്ട്. ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളതും.

LEAVE A REPLY

Please enter your comment!
Please enter your name here