വീണ്ടും മുംബൈ താരത്തെ സ്വന്തമാക്കി എടികെ മോഹൻ ബഗാൻ!

0
231

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാൻ മുംബൈ സിറ്റി എഫ്സിയിൽ നിന്ന് മറ്റൊരു താരത്തെ കൂടി സ്വന്തമാക്കി. അടുത്തിടെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ റെക്കോഡ് തുക ട്രാൻസ്ഫർ ഫീയായി നൽകി മുംബൈ സിറ്റി താരം ഹ്യൂഗോ ബൗമസിനെ എടികെ മോഹൻ ബഗാൻ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ ഒരു താരത്തെ കൂടി ക്ലബ്ബ് ടീമിലെത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ച ഇന്ത്യൻ യുവ താരം ബിദ്യാനന്ദ സിംഗിനെയാണ് എടികെ മോഹൻ ബഗാൻ സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറാണ് ഈ മധ്യനിര താരം ക്ലബ്ബുമായി ഒപ്പു വെച്ചിരിക്കുന്നത്. താരത്തെ സ്വന്തമാക്കിയ വിവരം ക്ലബ്ബ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെയും, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയുടെയും അക്കാദമികളിലൂടെ വളർന്നു വന്ന താരമാണ് ബിദ്യാനന്ദ സിംഗ്. മുമ്പ് എടികെ കൊൽക്കത്തയ്ക്ക് വേണ്ടി കളിച്ചിരുന്ന താരം ക്ലബ്ബ് വിട്ട് 2017-ൽ ബെംഗളൂരു എഫ്സിയിൽ എത്തിച്ചേരുകയായിരുന്നു. പിന്നീട് ഒരു വർഷത്തെ കരാറിൽ അദ്ദേഹം മുംബൈ സിറ്റിയിൽ എത്തുകയായിരുന്നു.

കഴിഞ്ഞ രണ്ടു വർഷത്തോളം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയുടെ ഭാഗമായ താരത്തിന് അവിടെ കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. 2 സീസണുകളിൽ നിന്നായി വെറും 10 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. ഇതിൽ ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം പകരക്കാരനായാണ് കളത്തിലിറങ്ങിയത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

2019-20 സീസണിൽ എഫ്സി ഗോവയ്ക്കെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചത്. ഈ സീസണിലാണ് ബിദ്യാനന്ദ സിംഗ് 10 മത്സരങ്ങളിൽ കളത്തിലിറങ്ങിയത്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല. മുഴുവൻ മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

മുംബൈ സിറ്റി എഫ്സിയിൽ അവസരങ്ങൾ ലഭിക്കാതായതോടെയാണ് കരാർ കാലാവധി കഴിഞ്ഞ താരം പുതിയ ക്ലബ്ബിലേക്ക് ചേക്കേറാൻ ശ്രമങ്ങൾ ആരംഭിച്ചത്. 2016-ലാണ് അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചത്. തൻ്റെ ആദ്യ മത്സരത്തിൽ താരം കളത്തിലിറങ്ങിയത് എടികെ കൊൽക്കത്തയ്ക്ക് വേണ്ടിയാണ്.

അന്ന് ക്ലബ്ബിന് വേണ്ടി 6 മത്സരങ്ങളാണ് താരം കളിച്ചത്. ബിദ്യാനന്ദ സിംഗ് ഐഎസ്എല്ലിൽ തന്റെ ഒരേയൊരു ഗോൾ നേട്ടം സ്വന്തമാക്കിയത് മുംബൈ സിറ്റി എഫ്സി ജേഴ്സിയിലുമാണ്. അടുത്ത സീസണിൽ താരത്തിന് എടികെ മോഹൻ ബഗാനിൽ അവസരങ്ങൾ ലഭിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here