ഫിജിയൻ ചിറകിലേറി എടികെഎംബി: കോൽക്കത്തൻ ഡെർബിയിൽ ജയം!

0
97
Image Credits | ISL fb page

ഐഎസ്എല്ലിന്റെ രണ്ടാം കോൽക്കത്തൻ ഡെർബിയിൽ എസ്-സി ഈസ്റ്റ് ബംഗാളിനെ തകർത്ത് എടികെ മോഹൻ ബഗാൻ. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് എടികെഎംബിയുടെ ജയം.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ആദ്യ പകുതിയുടെ 15-ആം മിനുട്ടിൽ ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണയിലൂടെ എടികെ മോഹൻ ബഗാനാണ് ആദ്യം മുന്നിലെത്തിയത്. ബോക്സിൽ നിന്ന് പന്ത് ലഭിച്ച പ്രതിരോധ താരം ടിരി നൽകിയ ലോങ് ബോളിൽ നിന്നായിരുന്നു എടികെഎംബിയുടെ ആദ്യ ഗോൾ വന്നത്. ഓഫ് സൈഡ് കെണി പൊട്ടിച്ച് മുന്നോട്ടുകയറിയ റോയ് കൃഷ്ണ പന്തുമായി ഒറ്റയ്ക്ക് മുന്നേറി, ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ സുബ്രത്ത പോളിനേയും മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 41-ആം മിനുട്ടിൽ എടികെ മോഹൻ ബഗാന്റെ പ്രതിരോധ താരം ടിരിയുടെ സെൽഫ് ഗോളിലാണ് ഈസ്റ്റ് ബംഗാൾ ഒപ്പമെത്തിയത്. ബോക്സിലേക്ക് വന്ന രാജു ഗെയ്ക്വാദിന്റെ ത്രോ ഇൻ ക്ലിയർ ചെയ്യാൻ ശ്രമിച്ച ടിരിയുടെ തലയിൽ തട്ടി പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു.

Image Credits | ISL fb page

72-ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന്റെ പിഴവിൽ നിന്നുമാണ് എടികെ മോഹൻ ബഗാൻ വീണ്ടും ലീഡ് നേടിയത്. റോയ് കൃഷ്ണയുടെ ഹെഡർ കൈപ്പിടിയിലാക്കിയ സുബ്രതാ പോൾ പന്ത് നേരെ മാറ്റി സ്റ്റെയ്ൻമാന് നൽകുന്നു. സ്റ്റെയ്ൻമാന്റെ പാസ് നേരെ ഡാനിയൽ ഫോക്സിലേക്ക്. ഓടി വന്ന റോയ് കൃഷ്ണയെ നിസ്സാരനായി കണ്ട ഫോക്സിന് പിഴച്ചു. പന്ത് റാഞ്ചിയ കൃഷ്ണയുടെ പാസിൽ, ഡേവിഡ് വില്യംസ് ഒരു കിടിലൻ ഷോട്ടിലൂടെ ഗോൾ നേടുകയായിരുന്നു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

89-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ കോർണറിൽ നിന്ന് ഹാവി ഹെർണാണ്ടസ്, ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ എടികെയുടെ മൂന്നാം ഗോളും നേടി. ഇതോടെ ഈസ്റ്റ്‌ ബംഗാൾ കൂടുതൽ തകർന്നു.

ജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ഐഎസ്എൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം എടികെ മോഹൻ ബഗാൻ കൂടുതൽ ഊട്ടിയുറപ്പിച്ചപ്പോൾ, ഇത്രയും മത്സരങ്ങളിൽ നിന്ന് തന്നെ 17 പോയിന്റുള്ള എസ്-സി ഈസ്റ്റ്‌ ബംഗാൾ 9-ആം സ്ഥാനത്താണ്…

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here