അരങ്ങേറ്റമത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുക സൂപ്പർതാരം ക്വിൻറൺ ഡീകോക്കിന്റെ അഭാവത്തിൽ!

0
92

ഐപിഎല്ലിലെ അരങ്ങേറ്റമത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുക സൂപ്പർതാരം ക്വിൻറൺ ഡീകോക്കിന്റെ അഭാവത്തിൽ. കഴിഞ്ഞ സീസണിലെ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഡീകോക്ക്. പാകിസ്ഥാനെതിരായ ഏകദിന പരമ്പര പകുതിയിൽ ഉപേക്ഷിച്ചാണ് ദക്ഷിണാഫ്രിക്കൻ താരം ഇന്ത്യയിലെത്തിയത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ക്വാറന്റൈൻ സമയം പൂർത്തിയാവാത്തതിനാലാണ് ആദ്യമത്സരത്തിൽ ക്വിൻറൺ കളിക്കാത്തത്. ബിസിസിഐ മാനദണ്ഡപ്രകാരം കളിക്കാർ ടീമിനൊപ്പം ചേരുന്നതിന് മുമ്പായി ഒരാഴ്ച ക്വാറന്റൈൽ കഴിയണം. ഡീകോക്കിന് പകരം ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിന്നായിരിക്കും മുംബൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങുക.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

രോഹിത് ശർമയും ക്രിസ് ലിന്നും ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന. ഇഷൻ കിഷനായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറാവുക. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് കഴിഞ്ഞ സീസണിലാണ് ലിൻ മുംബൈ ഇന്ത്യൻസിലെത്തിയത്. മികച്ച ഫോമിൽ കളിച്ചിരുന്ന താരമായിരുന്നുവെങ്കിലും കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 41 മത്സരങ്ങളിൽ നിന്ന് 1280 റൺസ് നേടിയിട്ടുള്ള ലിന്നിന്റെ സ്ട്രൈക് റേറ്റ് 140.66 ആണ്.

-സുധീഷ് പീതാംബരൻ-

LEAVE A REPLY

Please enter your comment!
Please enter your name here