ഈസ്റ്റ് ബംഗാൾ റോബി ഫൗളർക്ക് കീഴിൽ ശക്തരാണ്: ഓവൻ കോയിൽ!

0
156
owen coyle

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ അരങ്ങേറ്റ സീസണിൽ ആദ്യ മത്സരങ്ങളിൽ നിറം മങ്ങിയത് ഈസ്റ്റ് ബംഗാളിന്റെ നിർഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്ന് ജംഷഡ്പൂർ എഫ്സിയുടെ പരിശീലകൻ ഓവൻ കോയിൽ കരുതുന്നു. കഴിഞ്ഞ മത്സരത്തിൽ കോയ്‌ലിൻ്റെ ടീം എടി‌കെ മോഹൻ ബഗാനെതിരായ നാല് കളികളിൽ ആദ്യ ജയം സ്വന്തമാക്കിയപ്പോൾ ഈസ്റ്റ് ബംഗാളിന് ഇത് വരെ ഒരു പോയിൻ്റ് പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

“ഞങ്ങൾ എടി‌കെ മോഹൻ ബഗാനെതിരെ 2-1 ന് വിജയിച്ചു ഞങ്ങൾക്ക് വിജയിക്കാൻ അർഹതയുള്ള ഒരു കളിയായിരുന്നു അത്. ആ മത്സരത്തിൽ ഞങ്ങൾ നല്ല പോലെ കളിച്ചു. ഒഡീഷയുമായും ഹൈദരാബാദുമായും ജയിക്കുമെന്ന് കരുതിയ മത്സരങ്ങൾ സമനിലയിലായി. അതിനാൽ എടികെ മോഹൻ ബഗാനുമായുള്ള ജയം ഞങ്ങൾക്ക് അനിവാര്യമായിരുന്നു. ഞങ്ങളുടെ എല്ലാ താരങ്ങളും കളിയുടെ തുടക്കം മുതൽ അവസാനം വരെ മികച്ച പ്രകടനം പുറത്തെടുത്തു. അതാണ് ഞങ്ങൾക്ക് ഓരോ കളിയിലും വേണ്ടത്. മത്സരത്തിന്റെ മുഴുവൻ സമയത്തും ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.”

ഈസ്റ്റ് ബംഗാൾ മൂന്ന് മത്സരങ്ങളിൽ ഏഴ് ഗോളുകൾ ആണ് വഴങ്ങിയത് പക്ഷേ അവർക്ക് ഒരു ഗോൾ പോലും നേടാനായിട്ടില്ല. എന്നാൽ ജംഷഡ്പൂർ അവരുടെ ഗോൾ ശരാശരിയിൽ ഒരുപാട് മുന്നിലാണ്. “ഈസ്റ്റ് ബംഗാളിന്റെ മത്സരങ്ങൾ കണ്ടപ്പോൾ അവർ മൂന്ന് കളികളിൽ നിന്നും പോയിൻ്റുകൾ ഒന്നും ലഭിക്കാതിരുന്നത് വളരെ നിർഭാഗ്യകരമാണ് എന്ന് തോന്നി. അവർ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഈ കളിയിലും അവരുടെ മികച്ച പ്രകടനങ്ങൾ ആവർത്തിക്കുമായിരിക്കും. അവർക്ക് വളരെ നല്ല കളിക്കാരും റോബി ഫൗളർ എന്ന വളരെ നല്ല പരിശീലകനുമുണ്ട്. അതിനാൽ ഇത് വളരെ വെല്ലുവിളി നിറഞ്ഞ കളിയാകും. ഞങ്ങൾ അതിന് തയ്യാറാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.” കോയിൽ പറഞ്ഞു. റോബി ഫൗളർ ഇതിനകം തന്നെ താൻ വളരെ നല്ല പരിശീലകനാണെന്ന് കാണിച്ചുതന്നിട്ടുണ്ട്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

റോബിയുടെ കീഴിൽ കളിക്കുമ്പോൾ ഈസ്റ്റ് ബംഗാൾ വെല്ലുവിളി നിറഞ്ഞ ഒരു ശക്തിയായിരിക്കുമെന്നതിൽ സംശയമില്ല. ഈസ്റ്റ് ബംഗാൾ ഒരു വലിയ ക്ലബ്ബാണ്. എല്ലാ വലിയ ക്ലബ്ബുകളും ഫോമിലേക്ക് മടങ്ങിയെത്താൻ എല്ലായ്പ്പോഴും സമയമെടുക്കും. ഈസ്റ്റ് ബംഗാളിനും റോബിക്കും ഇനിയും ഒരുപാട് മത്സരങ്ങൾ ഉണ്ട് അവർ ഒരു നല്ല ടീം ആണ് ആരെയും തോൽപ്പിക്കാൻ കഴിവുള്ള അവർ ആരും ഭയക്കുന്ന ഒരു ടീം ആയി മാറും. “അദ്ദേഹം അഭിപ്രായപ്പെട്ടു.

????️ രുദ്ധൻ |✂️ അനു

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here