ISL ഏഴാം സീസണിലെ ഏറ്റവും മികച്ച തിരിച്ചുവരവുകൾ!

0
259
Image Credits | ISL FB PAGE

2020-21 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഒട്ടേറെ വാശിയേറിയ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിന് കാരണമായി. ഒരുപാട് ടീമുകൾ ലോസിംഗ് പൊസിഷനിൽ നിന്ന് മികച്ച കം ബാക്കുകൾ നടത്തി വിജയം നേടി. അതിൽ ഏറ്റവും മുന്നിൽ ഉള്ളത് ഈ സീസണിലെ ചാമ്പ്യന്മാർ ആയ മുംബൈ സിറ്റി എഫ്സി തന്നെയാണ്.

1 മുംബൈ സിറ്റി (15 പോയിന്റുകൾ)

ഈ സീസണിലെ ചാമ്പ്യൻസ് മുംബൈ സിറ്റി ഈ സീസണിൽ ലോസിംഗ് പൊസിഷനിൽ നിന്ന് മികച്ച കം ബാ നടത്തി 15 പോയിന്റുകൾ ആണ് നേടിയെടുത്തത്. അവർ പിന്നിലായിരുന്ന 11 കളികളിൽ നാല് മത്സരങ്ങളിൽ വിജയിക്കുകയും മൂന്ന് മത്സരങ്ങൾ സമനിലയാക്കുകയും ചെയ്തു.

2 എഫ്‌സി ഗോവ (13 പോയിന്റുകൾ)

പിന്നിൽ നിന്ന ശേഷം ഈ സീസണിൽ 13 പോയിന്റുകൾ നേടാൻ എഫ്സി ഗോവയ്ക്ക് കഴിഞ്ഞു. 12 മത്സരങ്ങളിൽ ഈ സീസണിൽ അവർ മികച്ച തിരിച്ചുവരവുകൾ നടത്തി. അവർക്ക് 12 മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ വിജയിക്കാനും ഏഴ് മത്സരങ്ങൾ സമനില നേടാനും കഴിഞ്ഞു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

3 ഒഡീഷ എഫ്‌സി (10 പോയിന്റുകൾ)

ഈ സീസൺ ഒഡീഷയ്ക്ക് മോശം സീസൺ ആയിരിക്കാം എന്നാൽ ഗോൾ വഴങ്ങിയ ശേഷം 10 പോയിന്റുകൾ നേടാൻ അവർക്ക് കഴിഞ്ഞു. 18 മത്സരങ്ങളിൽ തോൽ‌വി നേരിട്ടപ്പോൾ ഒഡീഷ രണ്ടുതവണ വിജയിക്കുകയും നാല് മത്സരങ്ങളിൽ സമനില നേടുകയും ചെയ്തു. ഈ സീസണിൽ അവർ ആകെ നേടിയ 12 പോയിന്റുകളിൽ 10 എണ്ണവും പിന്നിൽ നിന്നതിന് ശേഷം തിരിച്ചുവരവിലൂടെ നേടി എന്നതാണ് ശ്രദ്ധേയം.

4 കേരള ബ്ലാസ്റ്റേഴ്സ് (7പോയിന്റുകൾ)

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആദ്യം ഗോൾ വഴങ്ങിയ ഏഴ് മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ സമനില നേടി. പിന്നിൽ നിന്ന ശേഷം ഏഴ് പോയിന്റുകൾ ആണ് അവർ നേടിയത്.

5 ഹൈദരാബാദ് എഫ്‌സി (6 പോയിന്റുകൾ)

ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് ഹൈദരാബാദ് എഫ്‌സി പിന്നിൽ നിന്ന ശേഷം നേടിയത്. മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങിയ ശേഷം അവർ ഒരു തവണ വിജയിക്കുകയും മൂന്ന് തവണ സമനില നേടുകയും ചെയ്തു.

6 ബെംഗളൂരു എഫ്‌സി (6 പോയിന്റുകൾ)

ഈ സീസണിൽ ബംഗളൂരു പിന്നിൽ നിന്ന ശേഷം മികച്ച കം ബാക്കിലൂടെ ഒരു തവണ വിജയിക്കുകയും മൂന്ന് തവണ സമനില നേടുകയും ചെയ്തു. മൊത്തം ആറ് പോയിന്റുകൾ നേടിയ അവർ എട്ട് മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു.

7 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (6 പോയിന്റുകൾ)

ഈ സീസണിലെ 10 മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് ആദ്യം ഗോൾ വഴങ്ങിയിരുന്നു. അതിൽ ആറ് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. നാലെണ്ണത്തിൽ പരാജയപ്പെട്ടു. പിന്നിൽ നിന്ന ശേഷം ആറ് പോയിന്റുകൾ അവർ നേടി.


ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള 
[ലിങ്ക്]

8 ATK മോഹൻ ബഗാൻ (4 പോയിന്റുകൾ)

ഈ സീസണിൽ പിന്നിൽ നിന്ന ശേഷം നാല് പോയിന്റുകൾ നേടാൻ റണ്ണറപ്പായ എടി‌കെ മോഹൻ ബഗാന് കഴിഞ്ഞു. ലീഡ് നേടിയതിന് ശേഷം അഞ്ച് മത്സരങ്ങളിൽ അവർ പരാജയപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. പിന്നിൽ നിന്ന ശേഷം അവർ ഒരു ജയവും നേടി ഒരു സമനിലയും നേടി.

9 ഈസ്റ്റ് ബംഗാൾ (3 പോയിന്റുകൾ)

ഈ സീസണിൽ 12 കളികളിൽ ഈസ്റ്റ് ബംഗാൾ ലീഡ് നേടിയെങ്കിലും മൂന്ന് പോയിന്റുകൾ മാത്രമേ നേടാനായുള്ളൂ. വിന്നിംഗ് പൊസിഷനിൽ നിന്ന് ഒമ്പത് മത്സരങ്ങളിൽ തോറ്റ അവർ പിന്നിൽ നിന്ന മൂന്ന് മത്സരങ്ങളിൽ സമനില നേടി.

10 ചെന്നൈയിൻ എഫ്‌സി (2 പോയിന്റുകൾ)

ഈ സീസണിൽ ലോസിംഗ് പൊസിഷനിൽ നിന്ന് തിരിച്ചുവന്ന് രണ്ട് പോയിന്റ് മാത്രമാണ് ചെന്നൈയിൻ എഫ്‌സി നേടിയത്. ആറ് മത്സരങ്ങളിൽ പിന്നിൽ നിന്ന ശേഷം തോറ്റ അവർ രണ്ടുതവണ സമനില നേടി.

11 ജംഷദ്‌പൂർ എഫ്‌സി (1 പോയിന്റ്)

പിന്നിൽ നിന്ന ശേഷം ഏറ്റവും കുറച്ച് പോയിന്റുകൾ മാത്രം നേടിയ ടീമാണ് ജംഷഡ്പൂർ എഫ്സി. ലീഡ് നേടിയതിന് ശേഷം ഏഴ് കളികളിൽ തോറ്റ അവർ ഒരു പോയിന്റ് മാത്രമാണ് നേടിയത്.

????️അനിരുദ്ധ്

LEAVE A REPLY

Please enter your comment!
Please enter your name here