എക്സ്ചേഞ്ച് 22 കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുഖ്യ സ്പോൺസർ

0
205

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ സ്പോൺസർ എക്സ്ചേഞ്ച് 22 ആയിരിക്കും. പുതിയ സ്പോൺസർമാരുടെ പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. നിലവിൽ ഫാൻ്റസി ഗെയിമിംഗ് വിപണിയിലെ അധികായൻമാരാണ് എക്സ്ചേഞ്ച് 22.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുഖ്യ സ്പോൺസർമാരായി മാറിയതോടെ പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ക്ലബ്ബിൻ്റെ മത്സര ജേഴ്സികളുടെയും അതുപോലെ പരിശീലന ജേഴ്സികളുടെയും മുൻ വശത്ത് വലത് ഭാഗത്തായി എക്സ്ചേഞ്ച് 22ൻ്റെ ലോഗോ നമുക്ക് കാണാൻ സാധിക്കും. പുതിയ സീസണ് മുന്നോടിയായി നിരവധി സ്പോൺസർമാരെ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്.

2019-ൽ പ്രവർത്തനമാരംഭിച്ച എക്സ്ചേഞ്ച് 22 വെർച്വൽ സ്പോർട്സ് എക്സ്ചേഞ്ച് ഉള്ള ആദ്യ ഇന്ത്യൻ സ്ഥാപിത ഗെയിമിംഗ് പ്ലാറ്റ്ഫോമാണ്. ഈ ആപ്പിൻ്റെ ആശയമാണ് ഏവരെയും ഇതിലേക്ക് ആകർഷിക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനങ്ങളും, സ്പോർട്സും ഒരുമിച്ച് ഉപയോഗിക്കാൻ ഈ ആപ്പിലൂടെ എല്ലാ ഉപഭോക്താക്കൾക്കും സാധിക്കും.

ചില കമ്പനികളുടെ ട്രേഡിംഗ് സ്റ്റോക്കിന് സമാനമായ രീതിയിൽ സാങ്കൽപ്പികമായി കളിക്കാരുടെ ഓഹരികളെല്ലാം ട്രേഡ് ചെയ്യാൻ ഓരോ ഉപഭോക്താവിനും ഈ ആപ്പിലൂടെ കഴിയും. ഈ ആപ്പ് ഉപയോഗിക്കുന്നവർക്കെല്ലാം ഓഹരികൾ വിൽക്കാനും, വാങ്ങാനും സാധിക്കും. അതു പോലെ ഒന്നിലധികം ഓഹരികൾ അനായാസമായി ട്രേഡ് ചെയ്യുകയുമാവാം.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഡയറക്ടറായ നിഖിൽ ഭരദ്വാജ് പറഞ്ഞത് എക്സ്ചേഞ്ച് 22 ക്ലബ്ബിൻ്റെ മുഖ്യ സ്പോൺസറായി മാറിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നാണ്. എക്സ്ചേഞ്ച് 22 ലക്ഷ്യങ്ങളും, ആശയങ്ങളും ഞങ്ങളുടേതിന് സമാനമാണ്.

ക്ലബ്ബിൻ്റെ ആരാധകരുമായി ഇടപഴകുന്നതിന് നൂതനമായ പല രീതികളും പുതിയ പാർട്ണർഷിപ്പിലൂടെ കൊണ്ടു വരാൻ ഞങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ്ചേഞ്ച് 22 ഡയറക്ടറായ ബോധിഷട്ട കർഫ പറഞ്ഞത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള മികച്ച ക്ലബ്ബായ ബ്ലാസ്റ്റേഴ്സുമായുള്ള സഹകരണം മഹത്തരമായി മാറുമെന്ന പ്രതീക്ഷയാണുള്ളതെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here