ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മത്സരങ്ങൾ

0
220

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസൺ ആരംഭിക്കുന്നത് നവംബർ 19-നാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗിലെ മുഴുവൻ മത്സരങ്ങളും നടക്കുക ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ചാമ്പ്യന്മാർ മുംബൈ സിറ്റി എഫ്സിയാണ്.

മുംബൈ സിറ്റി എഫ്സിയുടെ ആദ്യ മത്സരം എഫ്സി ഗോവയ്ക്കെതിരെയാണ്. കഴിഞ്ഞ വർഷം അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത് ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിലാണ്. അന്ന് ഷൂട്ടൗട്ടിൽ മുംബൈ സിറ്റി എഫ്സി വിജയം സ്വന്തമാക്കി. നവംബർ മാസത്തിൽ നടക്കുന്ന മത്സരങ്ങളിൽ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങളാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മത്സരങ്ങൾ
ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം.

1) എടികെ മോഹൻ ബഗാൻ vs കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ആരാധകർ പോലും നഷ്ടപ്പെടുത്താതിരിക്കാൻ സാധ്യതയില്ലാത്ത മത്സരങ്ങളിൽ ഒന്നാണ് ഐഎസ്എല്ലിൻ്റെ ഉദ്ഘാടന മത്സരം. ഈ മത്സരത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും, കൊൽക്കത്തൻ വമ്പന്മാരായ എടികെ മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടുക.

2) ബെംഗളൂരു എഫ്സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ബെംഗളൂരു എഫ്സി ഐ ലീഗിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ അവർക്ക് ഏറ്റവും കൂടുതൽ വെല്ലു വിളികൾ സൃഷ്ടിച്ച ടീമാണ് ഖാലിദ് ജമീൽ പരിശീലിപ്പിച്ച മുംബൈ എഫ്സി. ഇപ്പോൾ അതേ ഖാലിദ് ജമീലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ മുഖ്യ പരിശീലകനായി ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ തവണ പ്ലേ ഓഫിൽ എത്തി ഏവരെയും ഞെട്ടിച്ച നോർത്ത് ഈസ്റ്റ് ഇത്തവണ ഖാലിദ് ജമീലിന് കീഴിൽ ബെംഗളൂരു എഫ്സിക്കെതിരെ എങ്ങനെ കളിക്കുമെന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

3) ഈസ്റ്റ് ബംഗാൾ vs എടികെ മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ ആരാധകരെല്ലാം കാത്തിരിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ പോരാട്ടമാണ് പ്രശസ്തമായ കൊൽക്കത്തൻ ഡെർബി. ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ആവേശ കൊടുമുടിയിൽ ആഴ്ത്തിയ ക്ലാസിക് പോരാട്ടത്തിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. ഐ ലീഗിൽ തീപ്പൊരി സൃഷ്ടിച്ച ഈ പോരാട്ടം ഇനി ആരാധകർക്ക് കാണാൻ സാധിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലാണ്.

4) മുംബൈ സിറ്റി vs എഫ്സി ഗോവ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ എഫ്സി ഗോവയ്ക്ക് ആദ്യ മത്സരത്തിൽ നേരിടേണ്ടത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയെയാണ്. കഴിഞ്ഞ വർഷം പ്ലേ ഓഫിൽ എഫ്സി ഗോവയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് മുംബൈ സിറ്റി എഫ്സി ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തുകയും തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കുകയും ചെയ്തത്. എഫ്സി ഗോവയുടെ മുൻ സൂപ്പർ താരങ്ങളിൽ പലരും ഇത്തവണ മുംബൈ സിറ്റി എഫ്സിയിൽ ഉള്ളതിനാൽ കനത്ത പോരാട്ടം തന്നെ നടക്കുമെന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here