പെർസെപോളിസിനെ നേരിടാനൊരുങ്ങുന്ന ഗോവ ശ്രദ്ധിക്കേണ്ടത് ഈ താരങ്ങളെ!

0
15

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി എഎഫ്സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ടീമാണ് എഫ്സി ഗോവ. കഴിഞ്ഞ സീസണിൽ പ്രധാന താരങ്ങളെല്ലാം ടീം വിട്ടിട്ട് പോലും പുതിയ പരിശീലകന് കീഴിൽ മികച്ച പ്രകടനം നടത്തിയ എഫ്സി ഗോവ പ്ലേ ഓഫ് വരെ എത്തിയിരുന്നു. ഇത്തവണ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ടീം ആദ്യ രണ്ട് മത്സരങ്ങളിലും ശക്തരായ എതിരാളികളെ ഗോൾ രഹിത സമനിലയിൽ തളച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. മൂന്നാമത്തെ മത്സരത്തിൽ എഫ്സി ഗോവയ്ക്ക് നേരിടേണ്ടത് രണ്ടു മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇറാൻ ക്ലബ്ബായ പെർസെപോളിസിനെയാണ്. ഈ ക്ലബ്ബിനെ നേരിടുമ്പോൾ എഫ്സി ഗോവ ശ്രദ്ധിക്കേണ്ടത് അവരുടെ രണ്ട് പ്രധാന മുന്നേറ്റ താരങ്ങളെയാണ്. താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

1) മെഹ്ദി തൊറാബി

ഇറാൻ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കുന്ന യുവ മുന്നേറ്റ താരമാണ് മെഹ്ദി തൊറാബി. ഇറാൻ ദേശീയ ടീം അംഗമായ താരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ്. വെറും 26 വയസ്സ് മാത്രം പ്രായമുള്ള താരം പേർഷ്യൻ പ്രോ ലീഗിൽ സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്.

മികച്ച പേസും, വർക്ക് റേറ്റും ഉള്ള താരം എതിർ ടീം ബോക്സിനുള്ളിലേക്ക് അതിവേഗം പന്തെത്തിക്കുന്നതിൽ വിദഗ്ധനാണ്. വിങ്ങറായും, അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരം എഫ്സി ഗോവ പ്രതിരോധ നിരയ്ക്ക് ഭീഷണി സൃഷ്ടിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

2) ഷഹരിയാർ മൊഗൻലൂ

പെർസെപോളിസിന്റെ ആക്രമണത്തെ മുന്നിൽ നിന്ന് നയിക്കുന്ന പോരാളിയാണ് ഷഹരിയാർ മൊഗൻലൂ. എഎഫ്സി ചാമ്പ്യൻസ് ലീഗ് മുന്നിൽ കണ്ടാണ് ക്ലബ്ബ് അദ്ദേഹത്തെ ടീമിലെത്തിച്ചത്. 26 വയസ്സ് പ്രായമുള്ള ഈ താരമാണ് ടീമിന്റെ പ്രധാന സ്ട്രൈക്കർ. മികച്ച ഫിസിക്കൽ സ്ട്രെങ്ങ്ത്തുള്ള താരം ഒരു ക്ലിനിക്കൽ ഫിനിഷർ കൂടിയാണ്.

അതു കൊണ്ടു തന്നെ ഏതൊരു ടീമിന്റെയും പ്രതിരോധ നിരയ്ക്ക് കടുത്ത വെല്ലു വിളി തന്നെ അദ്ദേഹം സൃഷ്ടിക്കും. ഗോൾ അടിക്കുന്നതിൽ മാത്രമല്ല ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ഈ മുന്നേറ്റ താരത്തെ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ലെങ്കിൽ എഫ്സി ഗോവയ്ക്ക് ഗോളുകൾ വഴങ്ങേണ്ടതായി വരും.

മികച്ച ഏരിയൽ അബിലിറ്റിയുള്ള താരം പ്രധാന മേഖലകളിൽ ബോൾ ഹോൾഡ് ചെയ്തു കളിക്കുന്നതും അപകട ഭീതി സൃഷ്ടിക്കും. ഇതുവരെ കളിച്ച രണ്ട് എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നായി അദ്ദേഹം രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. ഇതിൽ നിന്ന് തന്നെയാണ് അദ്ദേഹത്തോളം അപകടകാരിയായ താരമാണെന്ന് നമുക്ക് മനസ്സിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here