ഫ്രീ ഏജന്റാകാൻ പോകുന്ന മുൻ എമേർജിംഗ് പ്ലെയർ!

0
95
Lalruatthara

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമാണ് മിസോറാം സ്വദേശിയായ ലാൽറുവത്താര. ഇക്കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ താരത്തിന് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിച്ചത്. വെറും 5 മത്സരങ്ങൾ മാത്രം കളിച്ച താരം പല മത്സരങ്ങളിലും പകരക്കാരനായാണ് കളത്തിലിറങ്ങിയത്. ചണ്ഡിഗർ ഫുട്ബോൾ അക്കാദമിയിലൂടെയാണ് അദ്ദേഹം കളി പഠിച്ചത്. രണ്ട് വർഷമാണ് അദ്ദേഹം അവിടെ പരിശീലനം നടത്തിയത്. പിന്നീട് 2012-ൽ അദ്ദേഹം ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ലുവാങ്മുവാൽ എഫ്സിയിൽ എത്തി. ഒരു വർഷം അവിടെ തുടർന്ന താരം 2013-ലാണ് ക്ലബ്ബ് വിട്ടത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

അതിനു ശേഷം മിസോറാം പ്രീമിയർ ലീഗ് ക്ലബ്ബായ ചാൻമാരി എഫ്സിയുമായി താരം കരാർ ഒപ്പു വെച്ചു. 2 വർഷം മിസോറം പ്രീമിയർ ലീഗിൽ കളിച്ച താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ചാൻമാരി എഫ്സിയിൽ തിളങ്ങിയ താരത്തെ അപ്പോൾ തന്നെ ഐ ലീഗിലെ പല ക്ലബ്ബുകളും നോട്ടമിട്ടിരുന്നു. 2015-ൽ ഐ ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്സി ലാൽറുവത്താരയെ ടീമിലെത്തിച്ചു. മോഹൻ ബഗാന് എതിരെ നടന്ന മത്സരത്തിലൂടെയാണ് അദ്ദേഹം ഐസ്വാൾ എഫ്സിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇലവനിൽ അവസരം ലഭിച്ച താരം മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നു.

തൊട്ടടുത്ത വർഷം ലോൺ വ്യവസ്ഥയിൽ അദ്ദേഹം ഐഎസ്എൽ ക്ലബ്ബായിരുന്ന ഡെൽഹി ഡൈനാമോസിൽ എത്തി. പക്ഷേ മികച്ച താര നിര ഉണ്ടായിരുന്ന ഡെൽഹി ഡൈനാമോസിൽ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല. മുഴുവൻ സമയവും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. 2017-ൽ ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. തന്റെ അരങ്ങേറ്റ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം നടത്തിയ താരം ഇന്ത്യൻ സൂപ്പർ ലീഗ് എമേർജിംഗ് പ്ലെയർ ഓഫ് ദ സീസൺ അവാർഡ് കരസ്ഥമാക്കി.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഇതുവരെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ 38 മത്സരങ്ങൾ കളിച്ച താരം ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 2 മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്. മെയ് അവസാനത്തോടെ കരാർ കാലാവധി അവസാനിക്കുന്ന താരത്തിന് ക്ലബ്ബ് ഇതുവരെ പുതിയ കരാർ നൽകിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here