ഫ്രഞ്ച് ഓപ്പൺ: നാലു സെറ്റ് നീണ്ട മത്സരത്തിനൊടുവിൽ സെമിഫൈനലിനായി റോളണ്ട് ഗാരോസ് സ്റ്റേഡിയം ഒരുങ്ങുന്നു.

0
108

പാരിസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വനിതാ സെമിഫൈനലിനായി കളമൊരുങ്ങുന്നു. വനിതാ സിംഗിൾസിൽ അമേരിക്കൻ താരം എസ്.കെനിനും എതിർഭാഗം ചെക്ക് റിപ്പബ്ലിക്കൻ താരം പെട്രാ ക്വിറ്റോവയും മത്സരിക്കും. രണ്ടാം മത്സരത്തിൽ പോളണ്ട് താരം ഇഗ സ്വിയാറ്റെക്കും, അര്‍ജന്റീനന്‍ താരം പൊഡൊറോസ്‌കയും തമ്മിൽ മത്സരിക്കും. പുരുഷ വിഭാഗത്തിൽ സെർബിയയുടെ താരം നൊവാക് ദ്യക്കോവിച്ചും, ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും തമ്മിലും അര്‍ജന്റീനന്‍ താരമായ ഡി.ഷ്വാട്‌സ്മാനും സ്പെയിനിൽ നിന്നുമുള്ള ആർ.നദാലും തമ്മിലും മത്സരിക്കും.

Image Credits | Facebook

ദ്യോക്കോവിച്ച് തന്റെ നീണ്ടുനിന്ന നാലു സെറ്റ് മത്സരങ്ങൾക്കൊടുവിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച് പാബ്ലോ കരേന ബുസ്റ്റയെ മറികടന്നാണ് 4-6, 6-2, 6-3, 6-4 എന്ന സ്കോറോടെ സെമിയിൽ എത്തിയത്. ജാനിക് സിന്നറെ കീഴ്പ്പെടുത്തി ആർ. നദാലും സെമിയിൽ ഇടം പിടിച്ചു. സ്കോർ, 7-6, 6-4, 6-1.

ഡി.ഷ്വാര്‍ട്‌സ്മാനും ഡൊമിനിക് തീമുമാണ് ക്വാർട്ടർ ഫൈനലിൽ മികവുറ്റ പ്രകടനം നടത്തിയത്. അഞ്ചു സെറ്റുകളിലായി 7-6, 5-7, 6-7, 7-6, 6-2 എന്ന സ്കോർ നിലയിലാണ് ഷ്വാർട്സ്മാൻ വിജയക്കൊടി പാറിച്ചത്.

Image Credits | Facebook

വനിതാ വിഭാഗത്തിൽ ഉക്രൈൻ താരം എലിന സ്വിറ്റോലിനയെ മറികടന്ന് നാദിയ സെമിയിൽ പ്രവേശനം നേടി. സ്കോർ നില 6-2, 6-4. കെനിൻ അമേരിക്കൻ താരം ഡി. കോളിൻസിനെ അട്ടിമറിച്ച് 6-4, 4-6, 6-0 എന്ന സ്കോറിൽ സെമിയിൽ ഇടം നേടി. ക്വിറ്റോവ തന്റെ രണ്ട് സെറ്റിൽ 6-3, 6-3 എന്ന നിലയിൽ ലോറ സെഗ്മുണ്ടിനെ കീഴ്പ്പെടുത്തി.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് [ലിങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here