സുഭാശിഷ് റോയ് ചൗധരി; ഏറ്റവും കൂടുതൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി ഗോൾ വല താരം!

0
18
Subhashish Roy Chowdhury

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചിട്ട് ഇപ്പോൾ ഏഴ് വർഷം മാത്രമേ ആയിട്ടുള്ളൂ. ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 7 സീസണുകളാണ് കഴിഞ്ഞിട്ടുള്ളത്. ഈ 7 സീസണുകളിൽ 6 ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി ഗോൾ വല കാത്ത ഒരു താരമുണ്ട്. ആ താരം മറ്റാരുമല്ല കൊൽക്കത്ത സ്വദേശിയായ സുഭാശിഷ് റോയ് ചൗധരിയാണ്.

Subhashish Roy Chowdhury

2014-ൽ എടികെ കൊൽക്കത്തയിലൂടെയാണ് അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സീസണിൽ എടികെ ജേഴ്സിയിൽ 8 മത്സരങ്ങൾ കളിച്ച താരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ അരങ്ങേറ്റ സീസണിൽ തന്നെ കൊൽക്കത്ത ക്ലബ്ബിനൊപ്പം പ്രഥമ ഐഎസ്എൽ കിരീടം സ്വന്തമാക്കി. വിജയകരമായ ആദ്യ സീസണ് ശേഷം അദ്ദേഹം ഐ ലീഗിലേക്ക് പോവുകയായിരുന്നു.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

അവിടെ ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിനു വേണ്ടി അദ്ദേഹം ഗോൾ വല കാത്തു. ഐ ലീഗിൽ 7 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. സീസൺ അവസാനിച്ചപ്പോൾ തൊട്ടടുത്ത വർഷം അദ്ദേഹം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തി. ഇത്തവണ ഡെൽഹി ഡൈനാമോസാണ് പരിചയസമ്പന്നരായ ഈ താരത്തെ സ്വന്തമാക്കിയത്.

പക്ഷേ ഡെൽഹി ഡൈനാമോസിൽ എത്തിയ സുഭാശിഷ് റോയ് ചൗധരിയ്ക്ക് കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. ആകെ ഒരു മത്സരത്തിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് തീർത്തും നിരാശാജനകമായ ഒരു സീസൺ തന്നെയായിരുന്നു അത്. തൊട്ടടുത്ത വർഷം അദ്ദേഹം എത്തിച്ചേർന്നത് എഫ്സി ഗോവയിലാണ്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

എഫ്സി ഗോവയിൽ അദ്ദേഹത്തിന് 4 മത്സരങ്ങൾ മാത്രമാണ് കളിക്കാൻ കഴിഞ്ഞത്. സീസണിൽ അതിൽ കൂടുതൽ അവസരങ്ങളൊന്നും തന്നെ അദ്ദേഹത്തിന് ലഭിച്ചില്ല. സീസൺ കഴിഞ്ഞതോടെ വീണ്ടും ക്ലബ്ബ് വിട്ട താരം കൂടുതൽ അവസരങ്ങൾക്ക് വേണ്ടി ഐ ലീഗിലേക്ക് ചേക്കേറി. അവിടെ തന്റെ പഴയ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ച താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല.

2017-ൽ ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു സീസൺ മാത്രമാണ് അദ്ദേഹം അവിടെ തുടർന്നത്. തൊട്ടടുത്ത വർഷം ജംഷെഡ്പൂർ എഫ്സിയിൽ എത്തിയ താരത്തിന് ആകെ കളിക്കാൻ കഴിഞ്ഞത് മൂന്ന് മത്സരങ്ങൾ മാത്രമാണ്.

പിന്നീട് 2019-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയതോടെയാണ് അദ്ദേഹത്തിന് മികച്ച അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്. തുടർച്ചയായ രണ്ടു വർഷത്തോളം നോർത്ത് ഈസ്റ്റ് ഗോൾ വല കാത്ത താരം മുപ്പതിലേറെ മത്സരങ്ങളിൽ കളത്തിലിറങ്ങി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ പ്ലേ ഓഫ് വരെ എത്തിയാണ് അദ്ദേഹം സീസൺ അവസാനിപ്പിച്ചത്. നിലവിൽ കരാർ കാലാവധി കഴിഞ്ഞ താരത്തിന് ക്ലബ്ബ് പുതിയ കരാർ നൽകിയിട്ടില്ല. അദ്ദേഹം അടുത്ത സീസണിൽ ഏത് ക്ലബ്ബിലായിരിക്കും എന്നറിയാൻ നമുക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here