അനികേത് ജാദവിനെ നോട്ടമിട്ട് ഹൈദരാബാദ് എഫ്സി!

0
170

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ജംഷെഡ്പൂർ എഫ്സിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ യുവ താരമാണ് അനികേത് ജാദവ്. റൈറ്റ് വിങ്ങർ പൊസിഷനിൽ കളിക്കുന്ന താരം ഐഎസ്എല്ലിൽ 14 മത്സരങ്ങളിൽ കളത്തിലിറങ്ങുകയും ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്തു.

നിലവിൽ കരാർ കാലാവധി കഴിഞ്ഞ താരം ഫ്രീ ഏജന്റാണ്. വെറും 20 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ താരം കഴിഞ്ഞ സീസണിൽ നടത്തിയ ശ്രദ്ധേയമായ പ്രകടനമാണ് ഐഎസ്എൽ ക്ലബ്ബുകളുടെയും നോട്ടപ്പുള്ളിയായി അദ്ദേഹത്തെ മാറ്റിയത്. എന്നാൽ ഇപ്പോൾ താരത്തെ സ്വന്തമാക്കാൻ മുൻപന്തിയിലുള്ളത് ഹൈദരാബാദ് എഫ്സിയാണ്.

യുവ താരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഹൈദരാബാദ് എഫ്സിയിൽ നിന്ന് ഇത്തവണ ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 6 താരങ്ങളാണ്. ഇതിൽ 5 പേരും പുതുമുഖ താരങ്ങളാണ്. ഹൈദരാബാദ് എഫ്സി യുവതാരങ്ങൾക്ക് നൽകുന്ന പ്രാധാന്യം അനികേത് ജാദവിനെ തീർച്ചയായും ടീമിലേക്ക് ആകർഷിക്കും.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

പല ക്ലബ്ബുകളും താരത്തിന് പിന്നാലെ ഉള്ളതിനാൽ ഏതു ക്ലബ്ബിലേക്കാണ് അദ്ദേഹം പോവുകയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ല. മഹാരാഷ്ട്ര സ്വദേശിയായ താരം ഐ ലീഗ് ക്ലബ്ബായിരുന്ന പൂനെ എഫ്സിയുടെ അക്കാദമി യിലൂടെയാണ് ഫുട്ബോൾ പരിശീലനം ആരംഭിച്ചത്. തുടർച്ചയായ മൂന്നു വർഷത്തോളം അദ്ദേഹം അവിടെ ചിലവഴിച്ചു.

പിന്നീട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള എലൈറ്റ് അക്കാദമിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടു വർഷത്തോളം എലൈറ്റ് അക്കാദമിയിൽ പരിശീലനം നടത്തിയ താരം മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ 2019-ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്ലാക്ക് ബേൺ റോവേഴ്സിന്റെ അക്കാദമിയിലേക്ക് അദ്ദേഹത്തിനെ ട്രയൽസിനയച്ചു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

അവിടെ മൂന്നു മാസത്തെ പരിശീലനത്തിനു ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ താരത്തിന് ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ-17 ലോകകപ്പ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. ലോകകപ്പിനു ശേഷം അദ്ദേഹത്തെ ഇന്ത്യൻ ആരോസിലേക്ക് തിരഞ്ഞെടുത്തു. ഇന്ത്യൻ ആരോസിനു വേണ്ടി 11 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 2 ഗോളുകളും സ്വന്തമാക്കി.

ഐ ലീഗിൽ തിളങ്ങിയ താരത്തെ തൊട്ടടുത്ത വർഷം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷെഡ്പൂർ എഫ്സി സ്വന്തമാക്കുകയായിരുന്നു. ആദ്യ സീസണിൽ ജംഷെഡ്പൂർ എഫ്സിയിൽ കളിച്ച താരത്തെ തൊട്ടടുത്ത വർഷം കൂടുതൽ മത്സര പരിചയത്തിനായി ഇന്ത്യൻ ആരോസിലേക്ക് ലോണിൽ അയച്ചു. ലോൺ കാലാവധി പൂർത്തിയാക്കി ക്ലബ്ബിലേക്ക് തിരിച്ചെത്തിയ താരം പിന്നീട് സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here