ഹൈദരാബാദ് എഫ്‌സി vs എഫ്‌സി ഗോവ മാച്ച് ടീം പ്രിവ്യു !

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സി എഫ്സി ഗോവയെ നേരിടും. ഈ സീസണിന്റെ തുടക്കത്തിൽ ഹൈദരാബാദ് എഫ്‌സിയുടെ കോച്ച് മനോലോ മാർക്വേസിന് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. പ്രധാന വിദേശ താരങ്ങളായ ഫ്രാൻ സാൻ‌ഡാസ, ലൂയിസ് സാസ്ട്രെ, ജോയൽ ചിയാനീസ് എന്നിവർക്ക് പരിക്കേറ്റത് അവരെ പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും, ഏഴ് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുകൾ നേടി ടീം വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഹൈദരാബാദ് എഫ്സിയിലെ യുവ ഇന്ത്യൻ താരങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ ടീമിന് ഇപ്പോഴും വിദേശ താരങ്ങളുടെ സേവനം പൂർണമായും ലഭ്യമായിട്ടില്ല. തുടർച്ചയായ രണ്ട് തോൽവികൾ ഹൈദരാബാദ് എഫ്‌സിയെ എട്ടാം സ്ഥാനത്തേക്ക് എത്തിച്ചു. എഫ്‌സി ഗോവയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തിലെ ജയം അവർക്ക് ആദ്യ നാല് സ്ഥാനങ്ങളിൽ എത്താനുള്ള അവരുടെ യാത്രക്ക് നിർണായകമാകും.

ഈ സീസണിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് എഫ്‌സി ഗോവ. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റുമായി എഫ്സി ഗോവ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിലെ മികച്ച വിജയവുമായാണ് അവർ ഈ മത്സരത്തിന് ഇറങ്ങുന്നത്. ഈ സീസണിൽ അവരുടെ വിദേശ താരം ഇഗോർ അംഗുലോയെ ടീം വളരെയധികം ആശ്രയിച്ചിരിക്കുന്നു.

ഐ‌എസ്‌എല്ലിൽ എഫ്‌സി ഗോവയ്‌ക്കെതിരെ മോശം റെക്കോർഡാണ് ഹൈദരാബാദ് എഫ്‌സിക്കുള്ളത്. ഈ രണ്ട് ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് എഫ്‌സി എഫ്‌സി ഗോവയോട് 4-1ന് പരാജയപ്പെട്ടു.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഫ്രാൻ സാൻഡാസ പരിക്ക് മാറി തിരിച്ചു വന്നിരുന്നു. ഇന്നത്തെ മത്സരത്തിൽ ലൂയിസ് സാസ്ട്രെ, ജോയൽ ചിയാനീസ് എന്നിവരും ടീമിലേക്ക് മടങ്ങിവരുമെന്ന് മനോലോ മാർക്വേസ് വെളിപ്പെടുത്തി.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഹൈദരാബാദ് എഫ്‌സി vs എഫ്‌സി സാധ്യതാ ഇലവൻ

ഹൈദരാബാദ് എഫ്‌സി (4-2-3-1): സുബ്രത പോൾ, ആഷിഷ് റായ്, ഒഡെ ഒനൈൻ‌ഡിയ, ചിംഗ്‌ലെൻസാന സിംഗ്, ആകാശ് മിശ്ര, ജോവ വിക്ടർ, ലൂയിസ് സാസ്ട്രെ, ലിസ്റ്റൺ കൊളാക്കോ, ജോയൽ ചിയാനീസ്, ഹാലിചരൻ നർസാരി, അരിഡെയ്ൻ സാന്റാന

എഫ്‌സി ഗോവ (4-2-3-1): മുഹമ്മദ് നവാസ്, സെറിറ്റൺ ഫെർണാണ്ടസ്, ജെയിംസ് ഡൊനാച്ചി, ഇവാൻ ഗോൺസാലസ്, സേവിയർ ഗാമ, ലെന്നി റോഡ്രിഗസ്, എഡു ബെഡിയ, ജോർജ്ജ് ഓർട്ടിസ്, ബ്രാൻഡൻ ഫെർണാണ്ടസ്, അലക്സാണ്ടർ ജെസുരാജ്, ഇഗോർ അംഗുലോ

????️രുദ്ധൻ | ✂️ അനു

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.