‘ജന്മനാ എനിക്ക് ഒരു വൃക്കയേയുള്ളൂ’; അഞ്ജു ബോബി ജോർജ് !

0
146
Anju Bobby George'

ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമുയർത്തിയ വ്യക്തിത്വമാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടമെട്ട അപൂർവ റെക്കോർഡും അവർക്ക് സ്വന്തമാണ്. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും നേട്ടങ്ങൾ കൈവരിക്കുമ്പോൾ അവർ നേരിട്ട പ്രതിസന്ധികൾ ചില്ലറയല്ല.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ജനിക്കുമ്പോൾ തന്നെ തനിക്ക് ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഞ്ജു ബോബി ജോർജ്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. “വിശ്വസിച്ചാലും ഇല്ലെങ്കിലും… ഒരു വൃക്കയുമായി ജീവിച്ചിട്ടും ഈ നേട്ടങ്ങളൊക്കെയും കൈവരിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ,” അഞ്ജു ട്വിറ്ററിൽ കുറിച്ചു.

ഒരു വൃക്ക മാത്രമാണ് തനിക്കുള്ളതെന്ന് സ്കാനിങിലൂടെയാണ് മനസ്സിലായത്. ലോകത്ത് തന്നെ ഇത്തരം അത്ലറ്റുകൾ അപൂർവമാണ്. തനിക്ക് വേദനസംഹാരികൾ അലർജിയാണെന്നും എന്നിട്ടും പരിമിതികളെ മറികടക്കാൻ സാധിച്ചുവെന്നും അഞ്ജു കുറിച്ചു. നേട്ടങ്ങൾക്ക് പിന്നിൽ ഭർത്താവും പരിശീലകനുമായ റോബർട്ടിന് വലിയ പങ്കുണ്ടെന്നും അവർ വ്യക്തമാക്കി.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര അത്ലറ്റിക് ഫെഡറേഷൻ, കായികമന്ത്രി കിരൺ റിജിജു എന്നിവരെ ഈ ട്വീറ്റിൽ അഞ്ജു ബോബി ജോർജ് ടാഗ് ചെയ്തിട്ടുണ്ട്. കിരൺ റിജിജു താരത്തെ അഭിനന്ദിക്കുകയും ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here