എഫ്സി ഗോവയുമായി കരാർ പുതുക്കുന്നില്ലെന്ന് ഈഗോർ അംഗുലോ!

0
82

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയുടെ താരമായിരുന്നു ഈഗോർ അംഗുലോ എന്ന സ്പാനിഷ് സ്ട്രൈക്കർ. ഇത്തവണ എഫ്സി ഗോവയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയിരുന്നു. ക്ലബ്ബിനെ പ്ലേ ഓഫ് വരെ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

ഒരു വർഷത്തെ കരാറിൽ എഫ്സി ഗോവയിൽ എത്തിയ താരത്തിന്റെ കരാർ ഈ മെയ് മാസത്തോടെ അവസാനിക്കുകയാണ്. എന്നാൽ ഗോവയുമായി കരാർ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സ്റ്റാർ സ്ട്രൈക്കർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

പോളിഷ് ലീഗിലെ എക്കാലത്തെയും മികച്ച ടോപ് ഗോൾ സ്കോററായ താരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിലാണ് എഫ്സി ഗോവയിൽ എത്തിയത്. എഫ്സി ഗോവയ്ക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉള്ളതിനാൽ അതു കൂടി മുന്നിൽ കണ്ടാണ് താൻ ഗോവയിൽ എത്തിയതെന്നും എഎഫ്സി ചാമ്പ്യൻസ് ലീഗിൽ കളിക്കുക തന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് ശേഷം എഫ്സി ഗോവ താരങ്ങൾ എഎഫ്സി ചാമ്പ്യൻസ് ലീഗിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. എന്നാൽ എഎഫ്സി ചാമ്പ്യൻസ് ലീഗിനുള്ള ടീമിൽ പരമാവധി നാല് വിദേശ താരങ്ങളെ മാത്രമേ ഓരോ ടീമിനും ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതിൽ ഒരു ഏഷ്യൻ താരവും ഉണ്ടായിരിക്കണം.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

അതിനാൽ ഏവരും സാധ്യത കല്പിച്ച താരങ്ങളിൽ ഒരാൾ ഇന്ത്യൻ സൂപ്പർ ലീഗ് ഗോൾഡൻ ബൂട്ട് പുരസ്കാര ജേതാവായ ഇഗോർ അംഗുലോ ആയിരുന്നു. എന്നാൽ തികച്ചും അപ്രതീക്ഷിതമായി എഫ്സി ഗോവ പരിശീലകനായ ജുവാൻ ഫെറാണ്ടോ തിരഞ്ഞെടുത്ത നാലംഗ വിദേശ താരങ്ങളിൽ ഇഗോർ അംഗുലോ ഇല്ലായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനെ ടീമിൽ ഉൾപ്പെടുത്താത്തത് എഫ്സി ഗോവ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

ഇതോടൊപ്പം തന്നെ ടീമിലെ മറ്റൊരു വിദേശ താരമായ നൊഗുവേരയെയും പരിശീലകൻ എഎഫ്സി ചാമ്പ്യൻസ് ലീഗിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയ താരമാണ് നൊഗുവേര. ചുരുക്കി പറഞ്ഞാൽ ലീഗിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനെയും, അസിസ്റ്റ് നേടിയ താരത്തെയുമാണ് എഫ്സി ഗോവ ടീമിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ഏറ്റവും മികച്ച ഓഫറിനായി താൻ കാത്തിരിക്കുകയാണ് എന്നാണ് ഇഗോർ അംഗുലോ പറഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here