ഇന്ത്യാ മഹാരാജ്യം കൊവിഡ് പ്രതിസന്ധികൾക്കിടയിൽ അങ്ങേയറ്റം വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഇന്ത്യയിലെ ചില ഫുട്ബോൾ താരങ്ങൾക്ക് സന്തോഷം നൽകുന്ന ചില വാർത്തകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചില താരങ്ങൾ തങ്ങൾക്ക് വേതനം ലഭിക്കാത്തതിനാൽ ഫിഫയിൽ പരാതിപ്പെട്ടിരുന്നു. ഡിഎസ്കെ ശിവജിയൻസ് എന്ന ക്ലബ്ബിന് എതിരെയാണ് ഇതിൽ ചില ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ പരാതി നൽകിയത്. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]
ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം നിരവധി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് അടുത്തിടെ അന്താരാഷ്ട്ര ഭരണ സമിതിയിൽ നിന്നും ഒരു നിശ്ചിത തുക ലഭിക്കുമെന്ന് ഉറപ്പു നൽകുന്ന ഈ-മെയിലുകൾ ലഭിച്ചിട്ടുണ്ട്. കളിക്കാർ അവരുടെ ബാങ്കുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഭരണസമിതിക്ക് നൽകേണ്ടതായിട്ടുണ്ട്.
അതിനു ശേഷം 15 ദിവസത്തിനുള്ളിൽ തന്നെ ഈ താരങ്ങൾക്ക് നിശ്ചിത തുക ലഭിക്കുന്നതാണ്. അയച്ചിരിക്കുന്ന ഈ-മെയിലിൽ ഫിഫ പങ്കു വെച്ചിരിക്കുന്ന കാര്യങ്ങൾ ഇതാണ് “ഈ തുക നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടിനെയും, നിങ്ങളുടെ നഷ്ടങ്ങളെയും പൂർണ്ണമായി ലഘൂകരിക്കുന്നില്ലെന്ന് ഫിഫ മനസ്സിലാക്കുന്നു. അതേ സമയം ഈ തുക നിലവിലെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് ആശ്വാസം നൽകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു”.
കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]
സുബ്രത പോൾ, ഗൗരമാംഗി സിംഗ്, നിർമ്മൽ ഛേത്രി, സഞ്ജു പ്രധാൻ, ലക്ഷ്മികാന്ത് കട്ടിമണി തുടങ്ങിയ താരങ്ങൾക്കാണ് അവർക്ക് കിട്ടാനുള്ള കുടിശ്ശിക ലഭിക്കുന്നത്. ഫിഫയുടെ കളിക്കാരുടെ സംഘടനയായ ഫിഫ് പ്രോ അംഗീകരിച്ച ഇന്ത്യൻ ഫുട്ബോൾ സംഘടനയായ ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് മുൻ ഡിഎസ്കെ ശിവാജിയൻസ് താരങ്ങൾ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയത്.
ഫിഫ 2020 ഫെബ്രുവരിയിലാണ് ഫിഫ ഫണ്ട് സ്ഥാപിക്കുന്നത്. ക്ലബ്ബുകളിൽ നിന്നും അർഹമായ വേതനം ലഭിക്കാതെ പ്രശ്നങ്ങൾ നേരിടുന്ന ഫുട്ബോൾ താരങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനാണ് ഫിഫ ഫണ്ട് സ്ഥാപിക്കപ്പെട്ടത്. അതിനാൽ ഇപ്പോൾ വേതനം ലഭിക്കാത്ത മുൻ ഡിഎസ്കെ ശിവാജിയൻസ് താരങ്ങൾക്ക് ഒരു നിശ്ചിത തുക ഫിഫ ഫണ്ടിൽ നിന്ന് ഫിഫ ലഭ്യമാക്കും.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരമൊരു തുക ലഭിക്കുന്നതിൽ താരങ്ങൾ പൂർണ്ണ സന്തുഷ്ടരാണ്. ഈ സഹായത്തിന് തങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നൽകിയ ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് താരങ്ങളെല്ലാം നന്ദി രേഖപ്പെടുത്തി.