അണ്ടർ-17 ലോകകപ്പിൽ പങ്കെടുത്ത ഇന്ത്യയുടെ ഏറ്റവും വിലപിടിപ്പുള്ള താരം!

0
171

2017-ൽ ഫിഫ അണ്ടർ-17 ലോകകപ്പ് ഫുട്ബോൾ നടന്നത് ഇന്ത്യയിൽ ആയിരുന്നു. പ്രതിഭാശാലികളായ ഒട്ടനവധി താരങ്ങളാണ് ഇന്ത്യൻ ദേശീയ ടീമിനായി അണിനിരന്നത്. ഫിഫ അണ്ടർ-17 ലോകകപ്പിൽ പങ്കെടുത്ത ഏറ്റവും വിലപിടിപ്പുള്ള താരം ആരാണെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ എഫ്സി ഗോവയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായ ധീരജ് സിംഗ്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

മാർക്കറ്റ് വാല്യൂവിന്റെ കാര്യത്തിൽ മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാംസ്ഥാനത്ത് നിൽക്കുകയാണ് ധീരജ് സിംഗ്. 1.66 കോടി രൂപയാണ് അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ. മാർക്കറ്റ് വാല്യൂവിൽ അദ്ദേഹത്തിന് തൊട്ടു പിറകിലുള്ള താരങ്ങൾ എഫ്സി ഗോവയുടെ തന്നെ താരമായ അമർജിത് സിംഗ്, കേരള ബ്ലാസ്റ്റേഴ്സ് താരമായ ജീക്സൺ സിംഗ് എന്നിവരാണ്.

1.25 കോടി രൂപയാണ് ഈ രണ്ടു താരങ്ങളുടെയും മാർക്കറ്റ് വാല്യൂ. എടികെ മോഹൻ ബഗാനിൽ നിന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ധീരജ് സിംഗ് എഫ്സി ഗോവയിലേക്ക് എത്തിയത്. 20 വയസ്സ് മാത്രം പ്രായമുള്ള ഈ താരം മണിപ്പൂർ സ്വദേശിയാണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ എലൈറ്റ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് അദ്ദേഹം വളർന്നു വന്നത്.

അക്കാദമിയിൽ മികച്ച പ്രകടനം നടത്തിയതോടെ 2017-ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ഫിഫ അണ്ടർ-17 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയിരുന്നു ധീരജ് സിംഗ്. ഇന്ത്യയുടെ അണ്ടർ-17 ടീമിനു വേണ്ടി 18 മത്സരങ്ങളിൽ അദ്ദേഹം ഗോൾ വല കാത്തിട്ടുണ്ട്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഫിഫ അണ്ടർ-17 ലോകകപ്പിന് ശേഷം അദ്ദേഹത്തെ ഇന്ത്യൻ ആരോസ് ടീമിലേക്ക് തിരഞ്ഞെടുത്തു. ഇന്ത്യൻ ആരോസിനു വേണ്ടി ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ അദ്ദേഹത്തിനു സാധിച്ചു. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യൻ ആരോസ് ചെന്നൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തി.

ഇന്ത്യൻ ആരോസുമായി കരാർ കാലാവധി അവസാനിച്ച ശേഷം അദ്ദേഹം സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മദർവെൽ എഫ്സിയിലേക്ക് ട്രയൽസിൽ പങ്കെടുക്കാൻ പോയി. പിന്നീട് ട്രയൽസ് പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ താരത്തെ ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച അവസരങ്ങൾ ലഭിച്ച താരം ഇന്ത്യൻ സൂപ്പർ ലീഗിൽ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിലിറങ്ങി.

എന്നാൽ ബ്ലാസ്റ്റേഴ്സിൽ തന്റെ ആദ്യ സീസൺ അവസാനിച്ച ശേഷം ക്ലബ്ബ് വിട്ട താരം എടികെ കൊൽക്കത്തയിലെത്തി. എന്നാൽ ബ്ലാസ്റ്റേഴ്സിൽ ലഭിച്ചതു പോലെ കാര്യമായ അവസരങ്ങളൊന്നും തന്നെ അദ്ദേഹത്തിന് അവിടെ ലഭിച്ചില്ല. സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ആകെ ഒരു മത്സരത്തിൽ മാത്രമാണ് അദ്ദേഹത്തിന് ഗോൾ വല കാക്കാൻ അവസരം ലഭിച്ചത്.

തൊട്ടടുത്ത വർഷം എടികെ കൊൽക്കത്ത ഐ ലീഗ് ക്ലബ്ബായ മോഹൻ ബഗാനുമായി ചേർന്ന് എടികെ മോഹൻ ബഗാൻ എന്ന പുതിയ ക്ലബ്ബ് രൂപീകരിച്ചപ്പോൾ അദ്ദേഹത്തെ ടീമിൽ നിലനിർത്തുകയായിരുന്നു. പക്ഷേ ധീരജ് സിംഗിനെ സംബന്ധിച്ച് തീർത്തും നിരാശാജനകമായ ഒരു സീസൺ ആയിരുന്നു അത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല.

പിന്നീട് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം എഫ്സി ഗോവയിൽ എത്തുകയായിരുന്നു. എഫ്സി ഗോവയിൽ എത്തിയതോടെ താരത്തിന് മികച്ച അവസരങ്ങളാണ് ലഭിച്ചത്. പിന്നീടങ്ങോട്ട് ഗോവയുടെ മുഴുവൻ മത്സരങ്ങളിലും ഗോൾ വല കാത്തത് ധീരജ് സിംഗ് ആയിരുന്നു. എഫ്സി ഗോവയ്ക്ക് വേണ്ടി 7 മത്സരങ്ങളിൽ ഗോൾവല കാത്ത താരം 10 ഗോളുകൾ വഴങ്ങുകയും, 1 ക്ലീൻ ഷീറ്റ് സ്വന്തമാക്കുകയും ചെയ്തു. നിലവിൽ ക്ലബ്ബുമായി 3 വർഷത്തെ കരാർ കൂടി അദ്ദേഹത്തിന് ബാക്കിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here