ഇഷാൻ പണ്ഡിത എഫ്സി ഗോവ വിട്ടേക്കും!

0
140
Image Credits | ISL FB PAGE

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയുടെ താരമാണ് ഇഷാൻ പണ്ഡിത. ഇത്തവണ സ്പെയിനിൽ നിന്ന് ഇന്ത്യയിലെത്തിയ താരം ഐഎസ്എല്ലിൽ സൂപ്പർ സബ്ബായി വന്ന് ഗോളടിച്ചു കൂട്ടിയ താരമാണ്. സ്പെയിനിൽ കളിച്ചു കൊണ്ടിരുന്ന താരം ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയതോടെയാണ് ശ്രദ്ധേയനായി മാറിയത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഒരു വർഷത്തെ കരാറിലാണ് അദ്ദേഹം എഫ്സി ഗോവയിൽ എത്തിയത്. വെറും 22 വയസ്സ് മാത്രം പ്രായമുള്ള താരം ഒരൊറ്റ സീസണിലെ പ്രകടനം കൊണ്ട് ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടി. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിനൊപ്പം ദുബായിൽ പരിശീലനത്തിലാണ് താരം.

Image Credits | FC Goa FB PAGE

എഎഫ്സി ചാമ്പ്യൻസ് ലീഗിന് തയ്യാറെടുക്കുന്ന എഫ്സി ഗോവയ്ക്ക് ഒരു മുതൽക്കൂട്ടായി മാറിയേക്കാവുന്ന താരമായിരുന്നു ഇഷാൻ പണ്ഡിത. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ എഫ്സി ഗോവ ആരാധകർക്ക് നിരാശ നൽകുന്നതാണ്. താരമിപ്പോൾ ഗോവ വിടാൻ ഒരുങ്ങുന്നതായാണ് ലഭിക്കുന്ന സൂചനകൾ.

അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത് താരത്തിന് ഇപ്പോൾ ഓഫറുകളുടെ പെരുമഴയാണെന്നാണ്. അതിൽ ഏറ്റവും അനുയോജ്യമായ ഓഫർ അദ്ദേഹം സ്വീകരിക്കാനാണ് സാധ്യതയെന്നും പറയപ്പെടുന്നു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കാവുന്നത് താരത്തിന് എഫ്സി ഗോവയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല എന്നത് തന്നെയാണ്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും താരത്തിന് ആവശ്യമായ പ്ലേയിംഗ് ടൈം ലഭിച്ചിട്ടില്ല. മത്സരങ്ങളിലെല്ലാം അവസാന നിമിഷം പകരക്കാരനായാണ് ഇഷാൻ പണ്ഡിത കളത്തിലിറങ്ങിയത്. എന്നിട്ടു പോലും മിന്നും പ്രകടനം നടത്തിയ താരം 9 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളാണ് അടച്ചു കൂട്ടിയത്.

എഫ്സി ഗോവ താരത്തിനെ ഇതുവരെ ഒഴിവാക്കിയിട്ടില്ല. പക്ഷേ അദ്ദേഹം മികച്ച ഓഫറുകൾ തേടിക്കൊണ്ടിരിക്കുകയാണ്. സ്പെയിനിൽ ലോർക്ക എഫ്സിക്ക് വേണ്ടി കളിച്ചിരുന്ന താരം ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

അതും മത്സരം അവസാനിക്കാൻ വെറും രണ്ടു മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരം കളത്തിലിറങ്ങിയത്. പിന്നീട് ഹൈദരാബാദ് എഫ്സിക്ക് എതിരായ മത്സരത്തിൽ താരം കളത്തിലിറങ്ങിയത് മത്സരം അവസാനിക്കാൻ വെറും നാല് മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ്.

ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ വെറും 3 മിനിറ്റും, എടികെ മോഹൻ ബഗാന് എതിരായ മത്സരത്തിൽ വെറും 10 മിനിറ്റും മാത്രമാണ് താരത്തിന് കളിക്കാൻ അവസരം ലഭിച്ചത്. പക്ഷേ അവസാന മിനിറ്റുകളിൽ ഗോളുകൾ അടിച്ച താരം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. പ്ലേ ഓഫ് രണ്ടാം ഘട്ട മത്സരത്തിൽ മാത്രമാണ് താരത്തിന് കളിക്കാൻ കാര്യമായ അവസരം ലഭിച്ചത്.

അവസരങ്ങൾ കുറവായിരുന്നു എങ്കിലും തന്റെ പ്രതിഭ തെളിയിക്കാൻ അദ്ദേഹത്തിന് അത് ധാരാളമായിരുന്നു. കിട്ടിയ ചെറിയ അവസരങ്ങൾ പോലും മുതലെടുത്ത താരം മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ ദേശീയ ടീമിലും ഇടം നേടി. ഇഷാൻ പണ്ഡിത എഫ്സി ഗോവയിൽ തുടരുമോ അതോ വേറെ ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്ന് അറിയാൻ നമുക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

????️ അതുൽ ബാബു

LEAVE A REPLY

Please enter your comment!
Please enter your name here