ടിപി രെഹനേഷിന് പുതിയ കരാർ നൽകി ജംഷെഡ്പൂർ എഫ്സി!

0
139
Rehenesh TP Image Credits | ISL FB PAGe

ടീമിലെ ഒന്നാം നമ്പർ ഗോൾകീപ്പറായ ടിപി രെഹനേഷിന് കരാർ പുതുക്കി നൽകി ജംഷെഡ്പൂർ എഫ്സി. മലയാളിയായ ടിപി രെഹനേഷ് കഴിഞ്ഞ സീസണിൽ ജംഷെഡ്പൂർ എഫ്സിക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മെയ് 31-ന് കരാർ കാലാവധി കഴിഞ്ഞ താരത്തിന് ഒന്നിലേറെ വർഷം നീണ്ടു നിൽക്കുന്ന പുതിയ കരാറാണ് ക്ലബ്ബ് നൽകിയത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഒരു ബോൾ പ്ലേയിംഗ് ഗോൾകീപ്പറായ ടിപി രെഹനേഷ് കോഴിക്കോട് സ്വദേശിയാണ്. 28 വയസ്സാണ് അദ്ദേഹത്തിന് പ്രായം. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കാദമിയിലൂടെയാണ് അദ്ദേഹം കളി പഠിച്ചത്. പിന്നീട് ഐ ലീഗ് ക്ലബ്ബായിരുന്ന ഒഎൻജിസിയിലൂടെ അദ്ദേഹം തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചു.

ഐ ലീഗിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം 2014-15 സീസണിൽ ഷില്ലോംഗ് ലാജോങ്ങ് എഫ്സിക്ക് വേണ്ടി ഗോൾ വലയ്ക്ക് കീഴെ മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരത്തെ ലോൺ വ്യവസ്ഥയിൽ ടീമിലെത്തിച്ചു. ആ സീസണിൽ ക്ലബ്ബിന്റെ നമ്പർ ഗോൾകീപ്പറായി അദ്ദേഹം മാറി.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി 12 മത്സരങ്ങൾ കളിച്ച താരം മികച്ച പ്രകടനം നടത്തി. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതോടെ ഷില്ലോംഗ് ലാജോങ്ങ് എഫ്സിയിലേക്ക് മടങ്ങിപ്പോയ താരത്തെ 2015-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി സ്ഥിര കരാറിൽ സ്വന്തമാക്കി.

2015-ൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി പുറത്തെടുത്തു. ആ സീസണിൽ 47 സേവുകൾ നടത്തിയ താരം 4 ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. അതോടെ ഏറ്റവും കൂടുതൽ സേവുകളും, ക്ലീൻ ഷീറ്റുകളും സ്വന്തമാക്കിയ ഗോൾകീപ്പറായി ടിപി രെഹനേഷ് മാറി.

തുടർച്ചയായ അഞ്ചുവർഷത്തോളം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി കളിച്ച ടിപി രെഹനേഷ് 2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ വല കാത്തിട്ടുണ്ട്. പക്ഷേ അവിടെ തീർത്തും നിരാശാജനകമായ ഒരു സീസണായിരുന്നു അദ്ദേഹത്തിന്. 2020-ൽ ജംഷെഡ്പൂർ എഫ്‌സിക്കായി മികച്ച പ്രകടനം നടത്തിയതോടെയാണ് ക്ലബ്ബ് താരത്തിന് പുതിയ കരാർ നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here