മുൻ ബ്ലാസ്റ്റേഴ്സ് താരം അനസ് എടത്തൊടികയുമായി ചർച്ച നടത്തി ജംഷെഡ്പൂർ എഫ്സി!

0
85
Anas Edathodika

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച മുൻ മലയാളി താരം അനസ് എടത്തൊടികയെ സ്വന്തമാക്കാനൊരുങ്ങി ജംഷെഡ്പൂർ എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസൺ ആരംഭിക്കുന്നതിന് മുമ്പും ജംഷെഡ്പൂർ എഫ്സി അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ അനസ് എടത്തൊടികയും, ജംഷെഡ്പൂർ എഫ്സിയും തമ്മിൽ നടത്തിയ ചർച്ച വിജയകരമായിരുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ വർഷം അനസ് എടത്തൊടികയ്ക്ക് ഐ ലീഗിലെ വിവിധ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നിരുന്നു. എന്നാൽ അദ്ദേഹം അതെല്ലാം നിരസിക്കുകയായിരുന്നു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

കഴിഞ്ഞ വർഷം ഒരു മത്സരം പോലും അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ തുടരാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനാലാണ് അദ്ദേഹം ഐ ലീഗ് ക്ലബ്ബുകളിലേക്ക് പോകാതിരുന്നത്. വേണ്ട ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരിച്ചു വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

32 വയസ്സ് പ്രായമുള്ള ഈ പ്രതിരോധ താരം അവസാനം കളിച്ചത് എടികെ കൊൽക്കത്തയിലാണ്. 2019-20 സീസണിൽ പരിക്കു പറ്റിയ താരത്തിന് അന്ന് ആകെ ഏഴ് മത്സരങ്ങൾ മാത്രമാണ് കളിക്കാൻ കഴിഞ്ഞത്. ഇത്തവണ ജംഷെഡ്പൂർ എഫ്സിയോടൊപ്പം ഒരു വൻ തിരിച്ചു വരവാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

കഴിഞ്ഞ സീസണിൽ നിരാശാജനകമായ പ്രകടനം നടത്തിയ ജംഷെഡ്പൂർ എഫ്സി ടീമിൽ അടിമുടി മാറ്റം വരുത്താൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് പരിചയ സമ്പന്നനായ അനസ് എടത്തൊടികയെ ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നത്. അദ്ദേഹത്തെപ്പോലെ ഒരു മികച്ച ഇന്ത്യൻ താരം പ്രതിരോധനിരയിൽ ഉള്ളത് എന്തു കൊണ്ടും ടീമിന് ഗുണകരമാണ്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഇതിനു മുമ്പ് 2017-18 സീസണിൽ അദ്ദേഹം ജംഷെഡ്പൂർ എഫ്സിക്ക് വേണ്ടി കളിച്ചിരുന്നു. പിന്നീട് തൊട്ടടുത്ത സീസണിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പു വെക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനൊപ്പം ഒരു സീസണിൽ കളിച്ച ശേഷം അദ്ദേഹം എടികെ കൊൽക്കത്തയിലെത്തി. നീണ്ട ഒരു വർഷത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന താരം ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കും എന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here