കേരള ബ്ലാസ്റ്റേഴ്സ് യുവതാരം മുക്താസനയെ അറിയാം!

0
112

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് യുവ താരം മുക്താസനയ്ക്ക് പുതിയ കരാർ നൽകിയിരുന്നു. 4 ഈ വർഷത്തെ ദീർഘകാല കരാർ ആണ് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സ് നൽകിയത്. പുതിയ കരാർ പ്രകാരം ഈ മധ്യനിര താരത്തിന് 2023-24 സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധിക്കും. ഇതു മാത്രമല്ല ഇതിനു ശേഷം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം കൂടി ദൈർഘിപ്പിക്കാവുന്ന തരത്തിലാണ് കരാർ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി പദ്ധതികളുടെ പ്രധാന ഭാഗമാണ് ഈ മുക്താസന. ചുരുക്കിപ്പറഞ്ഞാൽ 4+1 എന്ന രീതിയിലുള്ളതാണ് പുതിയ കരാർ. ബ്ലാസ്റ്റേഴ്സിന്റെ ഈ ഓഫർ താരവും അംഗീകരിച്ചതായാണ് ലഭിക്കുന്ന വിവരങ്ങൾ.

20 വയസ്സ് പ്രായമുള്ള ഈ താരം നെരോക്ക എഫ്സിയുടെ ജൂനിയർ ടീമിലൂടെയാണ് തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. പിന്നീട് 2018-ൽ അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുകയായിരുന്നു. റിസർവ് ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനു മുമ്പായി ബ്ലാസ്റ്റേഴ്സിൻ്റെ അണ്ടർ-18 ടീമിലാണ് അദ്ദേഹം കളിച്ചത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

2019-ലാണ് മുക്താസനയ്ക്ക് റിസർവ് ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. റിസർവ് ടീമിനു വേണ്ടി കേരള പ്രീമിയർ ലീഗിലും, ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണ് മുന്നോടിയായി താരത്തിനെ സീനിയർ ടീമിലേക്ക് തിരഞ്ഞെടുത്തു.

ഇന്ത്യൻ സൂപ്പർ ലീഗിനായി ഗോവയിൽ എത്തിയ ടീമിൽ മുക്താസനയും ഉണ്ടായിരുന്നു. പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല. പകരം ടീമിലെ സീനിയർ താരങ്ങൾക്കൊപ്പം സ്ഥിരമായി പരിശീലനം നടത്താനുള്ള അവസരമാണ് ക്ലബ്ബ് നൽകിയത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് ശേഷം സീനിയർ ടീം വിട്ട താരമിപ്പോൾ റിസർവ് ടീമിനൊപ്പമാണ് ഉള്ളത്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കേരള പ്രീമിയർ ലീഗിൽ റിസർവ് ടീമിനു വേണ്ടിയാണ് താരം കളിക്കുന്നത്. മുൻ എഫ്സി കേരള പരിശീലകനായ ടിജി പുരുഷോത്തമനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനെ പരിശീലിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ഒരുതവണ കേരള പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ആണെങ്കിലും മുക്താസനയ്ക്ക് സെൻട്രൽ മിഡ്ഫീൽഡറായും, ഒരു നമ്പർ 10 താരമായും കളിക്കാൻ സാധിക്കും. അടുത്ത കാലത്തായി ടീമിലെ പല യുവ താരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് ദീർഘകാല കരാറുകൾ നൽകിയിരുന്നു. ഭാവിയിലേക്ക് മികച്ച പദ്ധതികൾ കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. അതിന്റെ ഭാഗമായാണ് യുവതാരങ്ങൾക്ക് ഇപ്പോൾ പുതിയ കരാറുകൾ നൽകിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here