ചാമ്പ്യന്മാരെ തകർത്തു കൊണ്ട് കേരള യുണൈറ്റഡ് എഫ്സി !

0
114
Image Credits | KBFC FB PAGE

കേരള പ്രീമിയർ ലീഗിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്ത് കേരള യുണൈറ്റഡ് എഫ്സിക്ക് വിജയം. നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സിനെയാണ് കേരള യുണൈറ്റഡ് എഫ്സി പരാജയപ്പെടുത്തിയത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള യുണൈറ്റഡ് എഫ്സിയുടെ വിജയം സ്വന്തമാക്കിയത്. കേരള യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ബുജൈർ വലിയത്ത് ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിക്കുന്ന ഗോൾ നേടിയത് നിതിൻ ആണ്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾ നേടിയത് നിഹാൽ സുധീഷാണ്. ഒന്നാം പകുതി അവസാനിച്ചപ്പോൾ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കേരള യുണൈറ്റഡ് എഫ്സിയാണ് മുന്നിട്ട് നിന്നത്. ബുജൈറും, നിതിനും ആണ് കേരള യുണൈറ്റഡ് എഫ്സിക്കായി ഒന്നാം പകുതിയിൽ ഗോൾ നേടിയത്.

Image Credits | KUFC FB PAGE

ഒന്നാം പകുതിയിൽ ഗോൾ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. കേരള യുണൈറ്റഡ് എഫ്സിയുടെ പ്രതിരോധ നിര ഉറച്ചു നിന്നതോടെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങളുടെ മുനയൊടിയുകയായിരുന്നു. ഒന്നാം പകുതിയിൽ ഉടനീളം ആധിപത്യം പുലർത്തിയത് കേരള യുണൈറ്റഡ് എഫ്സിയാണ്.

രണ്ടാം പകുതിയിൽ ഗോളടിക്കാനുറച്ച് മികച്ച ആക്രമണമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ഇതോടെ ഒരു ഘട്ടത്തിൽ കേരള യുണൈറ്റഡ് എഫ്സിക്ക് മത്സരത്തിലെ ആധിപത്യം നഷ്ടപ്പെടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചതോടെ ഏതു നിമിഷവും ഗോൾ വീഴുമെന്ന സ്ഥിതി നില നിന്നു.

Image Credits | KUFC FB PAGE

അങ്ങനെയിരിക്കെയാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി കിക്ക് എടുത്ത നിഹാൽ സുധീഷ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ മടക്കി. ഗോൾ വീണതോടെ കേരള യുണൈറ്റഡ് എഫ്സി ആക്രമണത്തിലേക്ക് തിരിഞ്ഞു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

അങ്ങനെ ബ്ലാസ്റ്റേഴ്സിൻ്റെ നെഞ്ചിൽ അവസാന ആണിയടിച്ച് ബുജൈർ വലിയത്ത് ടീമിനായി മൂന്നാം ഗോൾ നേടിയപ്പോൾ കേരള യുണൈറ്റഡ് എഫ്സി വിജയം സ്വന്തമാക്കുകയായിരുന്നു.

????️ അതുൽ ബാബു | ✂️ അനു

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here