മറ്റൊരു ടൂർണമെൻ്റിന് കൂടി കൊച്ചി വേദിയാകുന്നു

0
135

മികച്ച പല ഫുട്ബോൾ ടൂർണമെൻ്റുകൾക്കും വേദിയായിട്ടുള്ള കൊച്ചി വീണ്ടും മറ്റൊരു ടൂർണമെൻ്റിന് കൂടി വേദിയാകാനൊരുങ്ങുന്നു എന്ന കാര്യമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. നിലവിൽ വനിതാ ഏഷ്യൻ കപ്പിനായാണ് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വനിതാ ഏഷ്യൻ കപ്പിന് മുമ്പായി ഇന്ത്യ, തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒരു ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഭാഗമാകാൻ ഒരുങ്ങുന്നുണ്ട്. ഇന്ത്യയാണ് ഈ വനിതാ ഫുട്ബോൾ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നത്.

തായ്ലൻഡിന് പുറമേ മറ്റു രണ്ട് വിദേശ രാജ്യങ്ങൾ കൂടെ ഈ ടൂർണമെൻ്റിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 6-ന് ആരംഭിക്കുന്ന ടൂർണമെൻ്റ് ഡിസംബർ 21-നാണ് അവസാനിക്കുക. കൊച്ചിയാണ് ഈ ടൂർണമെൻ്റിലെ മുഴുവൻ മത്സരങ്ങൾക്കും വേദിയാക്കുന്നത്. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്.

തായ്ലൻഡ് അല്ലാതെ ടൂർണമെൻ്റിൽ പങ്കെടുക്കുന്ന മറ്റു രണ്ടു വിദേശ രാജ്യങ്ങൾ ഏതൊക്കെയാണെന്നുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. വനിതാ ഏഷ്യൻ കപ്പിനായി നിലവിൽ മികച്ച തയ്യാറെടുപ്പുകളാണ് ഇന്ത്യൻ ദേശീയ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. വനിതാ ഏഷ്യൻ കപ്പിന് അതീവ പ്രാധാന്യമാണ് ഇന്ത്യ നൽകിയിരിക്കുന്നത്.

വനിതാ ഫുട്ബോൾ ലോകത്തെ മികച്ച ടീമാണ് തായ്ലൻഡ്. ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിൽ രണ്ടു തവണ പങ്കെടുത്ത ടീമാണ് തായ്ലൻഡ്. തായ്ലൻഡിനെ കൂടാതെ ഇന്ത്യയിൽ വെച്ച് നടക്കുന്ന ടൂർണമെൻ്റിൽ പങ്കെടുക്കുന്നത് രണ്ട് യൂറോപ്യൻ ടീമുകളായിരിക്കും എന്ന വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. ഏഷ്യൻ കപ്പിന് മുന്നോടിയായി മികച്ച തയ്യാറെടുപ്പ് നടത്താൻ ഈ ടൂർണമെൻ്റ് സഹായകമായി മാറും.

വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് നടക്കുന്നത് ഇന്ത്യയിലാണ്. 2022 ജനുവരി 20-ന് ആരംഭിക്കുന്ന ടൂർണമെൻ്റ് ഫെബ്രുവരി 6-നാണ് അവസാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here