ബെംഗളൂരു എഫ്സിയുടെ എഎഫ്സി കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടി ലിയോൺ അഗസ്റ്റിൻ!

0
116

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് കഴിഞ്ഞ സീസണിൽ എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിന് യോഗ്യത നേടിയ ടീമാണ് ബെംഗളൂരു എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ നിരാശാജനകമായ പ്രകടനമാണ് ബെംഗളൂരു എഫ്സി നടത്തിയതെങ്കിലും ലിയോൺ അഗസ്റ്റിൻ എന്ന മലയാളി താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഈ പ്രകടന മികവ് അദ്ദേഹത്തിന് എഎഫ്സി കപ്പ് യോഗ്യതയ്ക്കുള്ള ടീമിൽ ഇടം നേടിക്കൊടുത്തു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു എഫ്സി എഎഫ്സി കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചത്. ലിയോൺ അഗസ്റ്റിനെ കൂടാതെ മൂന്ന് മലയാളി താരങ്ങൾ കൂടി ടീമിൽ ഇടം നേടിയിട്ടുണ്ട്.

22 വയസ്സ് പ്രായമുള്ള ലിയോൺ അഗസ്റ്റിൻ കോഴിക്കോട് സ്വദേശിയാണ്. വിങ്ങറായും, സ്ട്രൈക്കറായും അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. 2016-ൽ ബെംഗളൂരു എഫ്സിയുടെ യൂത്ത് ടീമിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. യൂത്ത് ടീമിനായി തിളങ്ങിയതോടെ അദ്ദേത്തിന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു.

2018-ൽ ബെംഗളൂരു എഫ്സി എഎഫ്സി കപ്പ് കളിച്ചപ്പോൾ ടീമിലേക്ക് തിരഞ്ഞെടുത്ത 30 അംഗ താരങ്ങളിൽ ലിയോൺ അഗസ്റ്റിനും ഉണ്ടായിരുന്നു. 2018 മാർച്ച് 14-ന് എഎഫ്സി കപ്പിൽ അബഹാനി ധാക്കയ്ക്ക് എതിരെ നടന്ന മത്സരത്തിലൂടെയാണ് ലിയോൺ അഗസ്റ്റിൻ അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. അന്നത്തെ മത്സരത്തിൽ ബെംഗളൂരു എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് അബഹാനി ധാക്കയെ പരാജയപ്പെടുത്തി. സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അദ്ദേഹത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിന്റെ തുടക്കത്തിൽ അദ്ദേഹത്തിന് സീനിയർ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. പക്ഷേ പിന്നീടങ്ങോട്ട് പല മത്സരങ്ങളിലും അദ്ദേഹം പകരക്കാരനായി കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ സീസണിൽ 9 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ക്ലബ്ബുമായി രണ്ടു വർഷത്തെ കരാർ കൂടി അദ്ദേഹത്തിന് ബാക്കിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here