2020 ലെ കായിക ലോകത്തെ നഷ്ടങ്ങൾ!

0
235
Diego Maradona Image Credits | Facebook

ലോകം മുഴുവൻ കൊവിഡ് മഹാമാരി ഭീതി വിതച്ച വർഷമാണ് 2020. ലോകകായിക രംഗത്ത് കുറെ കാലം മത്സരങ്ങൾ തന്നെ നടക്കാതിരുന്നു. ഇപ്പോളും മിക്കയിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാതെ ആണ് മത്സരങ്ങൾ നടക്കുന്നത്. അതുപോലെതന്നെ കായിക രംഗത്ത് ഒരുപാട് ഇതിഹാസങ്ങളെ നഷ്ടപ്പെട്ട വർഷം കൂടിയായിരുന്നു 2020. വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ കായികരംഗത്തെ ഞെട്ടിച്ച വാർത്തയാണ് ഹെലികോപ്ടർ അപകടത്തിൽ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയൻറിൻെറ മരണം. വർഷം അവസാനിക്കുമ്പോൾ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയും ലോകത്തെ വിട്ടുപിരിഞ്ഞു. ഈ വർഷത്തെ കായികരംഗത്തെ വൻനഷ്ടങ്ങൾ ഇവയാണ്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

കോബി ബ്രയൻറ്

2020 ജനുവരി 26നാണ് അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയൻറും 13കാരിയായ മകളും ഹെലികോപ്ടർ അപകടത്തിൽ മരിക്കുന്നത്. ഹെലികോപ്ടർ അപകടത്തിൻെറ കാരണം ഇപ്പോഴും വ്യക്തമല്ല. അഞ്ച് തവണ എൻബിഎ ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക്സ് സ്വർണമെഡൽ ജോതാവുമാണ് ബ്രയൻറ്.

Kobe Bryant Image Credits | Google

ചേതൻ ചൗഹാൻ

മുൻ ഇന്ത്യൻ ക്രിക്കറ്ററും പിന്നീട് ബിജെപി മന്ത്രിയുമായ ചേതൻ ചൗഹാൻ ആഗസ്ത് 16നാണ് അന്തരിക്കുന്നത്. കൊവിഡ് സംബന്ധമായ പ്രശ്നങ്ങളാണ് ചൗഹാൻെറ മരണത്തിന് കാരണമായത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ സംഘാടകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഡീൻ ജോൺസ്

ക്രിക്കറ്റ് ലോകത്തെയാകമാനം ഞെട്ടിച്ചാണ് മുൻതാരവും കമൻേററ്ററുമായ ഡീൻ ജോൺസ് അവിചാരിതമായി ലോകത്തെ വിട്ടുപിരിഞ്ഞത്. 2020 സെപ്തംബർ 24നായിരുന്നു അദ്ദേഹത്തിൻെറ മരണം. 59 വയസ്സായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായിരുന്നു ജോൺസ്.

പാവ‍്‍ലോ റോസി

ഇറ്റാലിയൻ ഫുട്ബോളിലെ ഇതിഹാസതാരം പാവ‍്‍ലോ റോസിയുടെ വിടവാങ്ങലിനും 2020 സാക്ഷ്യം വഹിച്ചു. 1982ൽ സ്വീഡനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനാണ് റോസി. ആ ലോകകപ്പിൽ ആറ് ഗോളുകളുമായി റോസി തന്നെയായിരുന്നു ടോപ് സ്കോറർ.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഡീഗോ മറഡോണ

ലോക ഫുട്ബോളിലെ ഇതിഹാസങ്ങളുടെ ഇതിഹാസം ഡീഗോ മറഡോണ 60ാം വയസ്സിലാണ് ഹൃദയാഘാതം കാരണം അന്തരിച്ചത്. നവംബർ 25നായിരുന്നു കായികപ്രേമികളെയാകമാനം കണ്ണീരിലാഴ്ത്തിയ ആ വിടവാങ്ങൽ. 1986ൽ അർജൻറീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത് മറഡോണയാണ്. ആ ലോകകപ്പിൽ അദ്ദേഹം നേടിയ ദൈവത്തിൻെറ കൈ കൊണ്ടടിച്ച ഗോളും നൂറ്റാണ്ടിൻെറ ഗോളും ലോകം എക്കാലവും ഓർമ്മിക്കും.

????️ രുദ്ധൻ | ✂️ അനു

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here