മഷൂർ ഷെരീഫ്; ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച മലയാളി താരം!

0
137

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് ഇന്ത്യൻ ദേശീയ ടീമിലെത്തിയ മലയാളി താരമാണ് മലപ്പുറം സ്വദേശിയായ മഷൂർ ഷെരീഫ്. 28 വയസ്സ് പ്രായമുള്ള ഈ പ്രതിരോധ താരം അടുത്തിടെയാണ് ഇന്ത്യൻ ദേശീയ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ദുബായിൽ നടന്ന ഇന്ത്യയുടെ രണ്ട് സൗഹൃദ മത്സരങ്ങളിലും അദ്ദേഹം കളത്തിലിറങ്ങിയിരുന്നു.

ഐ ലീഗ് ക്ലബ്ബായ ചെന്നൈ സിറ്റി എഫ്സിയിലൂടെയാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2017-ൽ ആയിരുന്നു അദ്ദേഹം ചെന്നൈ സിറ്റി എഫ്സിയുമായി കരാർ ഒപ്പു വെച്ചത്. അദ്ദേഹത്തിന്റെ പ്രധാന പൊസിഷൻ സെന്റർ മിഡ്ഫീൽഡാണ്. എങ്കിലും പരിശീലകൻ ആവശ്യപ്പെടുന്ന എവിടെയും കളിക്കാൻ സാധിക്കുന്ന ഒരു താരമാണ് മഷൂർ ഷെരീഫ്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ചെന്നൈ സിറ്റി എഫ്സിയിൽ എത്തിയതോടെയാണ് അദ്ദേഹം ഒരു വെർസറ്റൈൽ പ്ലേയറായി മാറിയത്. ഐ ലീഗിൽ ചെന്നൈ സിറ്റിക്ക് വേണ്ടി പ്രതിരോധത്തിലും, മധ്യനിരയിലും, മുന്നേറ്റ നിരയിലും അദ്ദേഹം കളിച്ചിട്ടുണ്ട്. മികച്ച വർക്ക് റേറ്റ് ഉള്ള താരം ഒരു ഫിസിക്കൽ പ്ലെയർ കൂടിയാണ്. ചെന്നൈ സിറ്റി എഫ്സിയിൽ എത്തി ആദ്യ സീസണിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് ആണ് താരം കളിച്ചത്. ഒരു ഗോളും അദ്ദേഹം സ്വന്തമാക്കി. അവസരങ്ങൾ കുറവായിരുന്നു എങ്കിലും കളത്തിലിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം അദ്ദേഹം നടത്തി.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

അതോടെ തൊട്ടടുത്ത സീസണിൽ അദ്ദേഹത്തിന് മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങി. ക്ലബ്ബിൽ എത്തിയ ആദ്യ സീസണിൽ ഒരു പകരക്കാരന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. പക്ഷേ രണ്ടാമത്തെ സീസൺ മുതൽ ആദ്യ ഇലവനിൽ താരം കളത്തിലിറങ്ങാൻ തുടങ്ങി. സ്ഥിരതയാർന്ന പ്രകടന മികവ് തുടർന്നതോടെ അദ്ദേഹം ടീമിലെ സാന്നിധ്യമായി മാറി. രണ്ടാമത്തെ സീസണിൽ 11 മത്സരങ്ങൾ ആണ് അദ്ദേഹം കളിച്ചത്. തൊട്ടടുത്ത വർഷം 15 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 2 ഗോളുകളും സ്വന്തമാക്കി. മൂന്നാം സീസണിൽ മുന്നേറ്റ നിരയിലും അദ്ദേഹം കളിച്ചിട്ടുണ്ട്. സ്ട്രൈക്കറായി കളിച്ച മത്സരത്തിൽ അദ്ദേഹം ഗോളും നേടി.

ഐ ലീഗിൽ തിങ്ങിയതോടെ തൊട്ടടുത്ത വർഷം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അദ്ദേഹത്തെ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൽ 9 മത്സരങ്ങളിൽ കളിച്ച താരം ക്ലബ്ബിനൊപ്പം പ്ലേ ഓഫ് വരെ എത്തിയാണ് സീസൺ അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here