ഹൈദരാബാദ് എഫ്സി നൽകുന്ന സന്ദേശം!

0
27

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് ഇത്തവണ പ്ലേ ഓഫിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും ലീഗിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യൻ ദേശീയ ടീമിന് 6 താരങ്ങളെയാണ് ഹൈദരാബാദ് എഫ്സി സംഭാവന ചെയ്തത്. ഇതിൽ 5 പേരും പുതുമുഖ താരങ്ങളാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ എഫ്സി ഗോവയോട് സമനില വഴങ്ങിയതോടെയാണ് അവർക്ക് പ്ലേ ഓഫ് യോഗ്യത നഷ്ടപ്പെട്ടത്. പക്ഷേ പല മത്സരങ്ങളിലും 3 വിദേശ താരങ്ങളെ മാത്രമാണ് ഹൈദരാബാദ് കളത്തിലിറക്കിയത്. ഇന്ത്യൻ യുവതാരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയ ക്ലബ്ബും ഹൈദരാബാദ് തന്നെയാണ്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഇന്ത്യൻ സൂപ്പർ ലീഗിൽ 20 മത്സരങ്ങൾ കളിച്ച ഹൈദരാബാദ് എഫ്സി 6 ജയവും, 11 സമനിലയും, 3 തോൽവിയുമടക്കം 29 പോയിന്റുകളാണ് നേടിയത്. ലീഗിൽ അഞ്ചാം സ്ഥാനത്തായിട്ടാണ് സീസൺ അവസാനിപ്പിച്ചത്. പക്ഷേ ഹൈദരാബാദ് എഫ്സിയുടെ പ്രകടനം ഇന്ത്യൻ ദേശീയ ടീം പരിശീലകന്റെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

കളിയുടെ സമസ്ത മേഖലകളിലും ഹൈദരാബാദിന്റെ യുവ താരങ്ങൾ തിളക്കമാർന്ന പ്രകടനം നടത്തി. പരിചയസമ്പന്നരായ പല ഇന്ത്യൻ താരങ്ങളും ടീമിൽ ഉണ്ടായിട്ടും യുവ താരങ്ങളിലാണ് പരിശീലകൻ വിശ്വാസമർപ്പിച്ചത്. കളിക്കാൻ കൂടുതൽ അവസരങ്ങൾ നൽകിയതോടെ യുവ താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചു.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

മുന്നേറ്റത്തിലും, മധ്യനിരയിലും, പ്രതിരോധത്തിലുമടക്കം വിദേശ താരങ്ങൾക്ക് മികച്ച പിന്തുണയാണ് ഇന്ത്യൻ യുവ താരങ്ങൾ നൽകിയത്. മികച്ച സ്കൗട്ടിംഗ്, യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത് തുടങ്ങിയവയാണ് ഹൈദരാബാദ് എഫ്സിയുടെ മികച്ച പ്രകടനത്തിന് കാരണമായി മാറിയത്. ഇന്ത്യൻ യുവ താരങ്ങളെ മുൻനിർത്തി നടത്തിയ അവരുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്.

ടീമിനെ ഇന്ത്യൻ യുവ താരങ്ങൾക്ക് ദേശീയ ടീമിൽ ഇടം ലഭിച്ചപ്പോൾ അതോടൊപ്പം തന്നെ ഹൈദരാബാദിന് സന്തോഷം നൽകിയ മറ്റൊരു കാര്യമാണ് ടീമിലെ വിദേശ താരമായ റോളണ്ട് ആൽബെർഗിന് സുരിനാം ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. ഇതോടെ മൊത്തം 7 ദേശീയ ടീം താരങ്ങളാണ് ഹൈദരാബാദ് എഫ്സിയിൽ ഉള്ളത്.

ഇത്രയും ദേശീയ ടീം താരങ്ങൾ മറ്റൊരു ഐഎസ്എൽ ക്ലബ്ബിലും ഇല്ല എന്നതും ഹൈദരാബാദിനെ തീർത്തും വ്യത്യസ്തമാക്കുന്നു. യുവ താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്നതു തന്നെയാണ് ഹൈദരാബാദ് എഫ്സി ഇന്ത്യൻ ഫുട്ബോളിന് നൽകുന്ന സന്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here