ജീക്‌സൺ സിംഗ്; ഇന്ത്യൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചവരിൽ ഏറ്റവും വിലപിടിപ്പുള്ള താരം!

0
181
Jeakson singh

ഇന്ത്യൻ ദേശീയ ടീമിനായി ഇത്തവണ 10 താരങ്ങളാണ് അരങ്ങേറ്റം കുറിച്ചത്. ദുബായിൽ ഒമാന് എതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് ഇത്രയും താരങ്ങൾ ദേശീയ ടീം ജേഴ്സിയിൽ ആദ്യ മത്സരം കളിച്ചത്. ഈ അരങ്ങേറ്റ താരങ്ങളിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ള താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ജീക്‌സൺ സിംഗ് ആണ്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ഈ താരത്തിന്റെ മാർക്കറ്റ് വാല്യൂ 12.50 മില്യനാണ്. 19 വയസ്സ് പ്രായമുള്ള താരം ഡിഫൻസീവ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ഒരു ഫിഫ ടൂർണമെന്റിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ജീക്‌സൺ സിംഗ്. 2017-ൽ ഇന്ത്യയിൽ വെച്ചു നടന്ന ഫിഫ അണ്ടർ-17 ലോകകപ്പിൽ കൊളംബിയക്കെതിരെയാണ് ഈ താരം ഗോൾ നേടിയത്. ചാണ്ഡിഗർ ഫുട്ബോൾ അക്കാദമിയുടെ പ്രോഡക്റ്റാണ് ജീക്‌സൺ സിംഗ്. തുടർച്ചയായ നാലു വർഷത്തോളം അദ്ദേഹം അക്കാദമിയിൽ പരിശീലനം തുടർന്നു. അദ്ദേഹത്തെ മികച്ച ഒരു താരമാക്കി മാറ്റുന്നതിൽ ആ അക്കാദമിയുടെ പങ്ക് വളരെ വലുതാണ്. നാലു വർഷത്തിനു ശേഷം അദ്ദേഹം മിനർവ പഞ്ചാബ് എഫ്സിയുടെ അക്കാദമിയിൽ എത്തി.

Jeakson singh

അവിടെ പരിശീലനം നടത്തിയ താരം ക്ലബ്ബിന്റെ യൂത്ത് ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. യൂത്ത് ടീമിൽ മികച്ച പ്രകടനം നടത്തിയതോടെ തൊട്ടടുത്ത വർഷം അദ്ദേഹത്തെ സീനിയർ ടീമിലേക്ക് തിരഞ്ഞെടുത്തു. എന്നാൽ പഞ്ചാബ് എഫ്സിയുടെ സീനിയർ ടീമിനുവേണ്ടി അരങ്ങേറ്റം കുറിക്കാൻ താരത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന് കൂടുതൽ മത്സര പരിചയം ലഭിക്കുന്നതിനു വേണ്ടി ക്ലബ്ബ് അദ്ദേഹത്തെ ഇന്ത്യൻ ആരോസിലേക്ക് ലോണിൽ അയച്ചു.

2017-ൽ ഇന്ത്യൻ ആരോസിനായി അദ്ദേഹം ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചു. ചെന്നൈ സിറ്റി എഫ്സിക്ക് എതിരായ മത്സരത്തിലാണ് താരം കളത്തിലിറങ്ങിയത്. ആദ്യ ഇലവനിൽ അവസരം ലഭിച്ച താരം മുഴുവൻ സമയവും കളത്തിൽ ഉണ്ടായിരുന്നു. മത്സരത്തിൽ ഇന്ത്യൻ ആരോസ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. ലോൺ കാലാവധി കഴിഞ്ഞ താരത്തെ തൊട്ടടുത്ത വർഷം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ആദ്യ സീസണിൽ ക്ലബ്ബിന്റെ റിസർവ് ടീമിലാണ് താരത്തിന് അവസരം നൽകിയത്. ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ക്ലബ്ബിനു വേണ്ടി കളിച്ച താരം 5 മത്സരങ്ങളിൽ കളത്തിലിറങ്ങി. തൊട്ടടുത്ത വർഷം താരത്തിന് കൂടുതൽ അവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ ഇന്ത്യൻ ആരോസിലേക്ക് ലോണിൽ അയച്ചു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഇന്ത്യൻ ആറോസിന് വേണ്ടി കളിച്ച താരത്തെ 2019-ൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിലേക്ക് തിരഞ്ഞെടുത്തു. ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റ എൽക്കോ ഷട്ടോരിയാണ് താരത്തിന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മത്സരത്തിൽ തന്നെ കളത്തിലിറങ്ങിയ താരം ബ്ലാസ്റ്റേഴ്സിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി.

അരങ്ങേറ്റം സീസണിൽ തന്നെ മികച്ച പ്രകടനം നടത്തിയ താരം 13 മത്സരങ്ങളിൽ കളത്തിലിറങ്ങി. ആദ്യ സീസൺ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് മൂന്നു വർഷത്തെ പുതിയ കരാർ നൽകി. ഈ കരാർ പ്രകാരം താരത്തിന് 2023 വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി തന്റെ ആദ്യ ഗോൾ നേടി. വെറും 19 വയസ്സ് മാത്രം പ്രായമുള്ള താരം ബ്ലാസ്റ്റേഴ്സിന്റെയും, ഇന്ത്യൻ ദേശീയ ടീമിന്റെയും ഭാവി പ്രതീക്ഷയാണ്.

????️ അതുൽ ബാബു

LEAVE A REPLY

Please enter your comment!
Please enter your name here