ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
1905 ഓഗസ്റ്റ് 29നു അലഹബാദിലെ രാജ്പുത് കുടുംബത്തിൽ ആയിരുന്നു മേജർ ധ്യാൻചന്ദിന്റെ ജനനം.
1956-ൽ രാജ്യം തങ്ങളുടെ മൂന്നാമത്തെ വലിയ പരമോന്നത ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ച ഇതിഹാസമാണ് ധ്യാൻചന്ദ്.

1928ലെ ആംസ്റ്റർഡാം സമ്മർ ഒളിമ്പിക്സിൽ നെതർലണ്ടിനെ തോല്പിച്ചു ഇന്ത്യ ഗോൾഡ് മെഡൽ നേടിയപ്പോൾ 5 മത്സരങ്ങളിൽ നിന്നും 15 ഗോളുകളുമായി ടോപ്സ്കോറെർ പദവി സ്വന്തമാക്കിയത് മേജർ ധ്യാൻചന്ദ് ആയിരുന്നു.
അന്നത്തെ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേട്ടത്തെ ഒരു പ്രശസ്ത പത്രം റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ് :
“This is not a game of hockey, but magic. Dhyan chand is in fact the magician of hockey”

1928, 1932, 1936 ഒളിംപിക്സുകളിൽ ഇന്ത്യയ്ക്ക് ഹോക്കി സ്വർണ്ണം നേടിക്കൊടുത്ത ഇതിഹാസം. 400-ൽ അധികം ഗോളുകൾ അദ്ദേഹം കരിയറിൽ നേടിയിട്ടുണ്ട്.
മേജർ ധ്യാൻചന്ദിന്റെ കാലഘട്ടത്തിൽ ഇന്ത്യ അന്താരാഷ്ട്ര ഹോക്കി ഗ്രൗണ്ടുകളിലെ അനിഷേധ്യ ശക്തി ആയിരുന്നു.

ഇന്ത്യാ ഗവണ്മെന്റിന്റെ കായിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മേജർ ധ്യാൻചന്ദ് അവാർഡ് എന്ന പേരിൽ അറിയപ്പെടുന്നു.
കൃത്യതയോടെയും ആധികാരികതയോടെയും കൂടുതൽ സ്പോർട്സ് വാർത്തകൾ വേഗത്തിൽ ലഭിക്കുന്നതിനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക. [LINK]