രണ്ടാംദിനവും അടിതെറ്റി പാകിസ്ഥാന്‍ !

0
95
sam karan

സതാംപ്ടണ്‍ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരത്തിലെ രണ്ടാംദിനവും അടിതെറ്റി പാകിസ്ഥാന്‍. രണ്ടാംദിവസം കളി അവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാൻ.

രണ്ടാംദിനം 5 വിക്കറ്റിന് 126 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച പാകിസ്ഥാനുവേണ്ടി ബാബര്‍ അസം 47 റൺസും മുഹമ്മദ് റിസ് വാന്‍ 60 റൺസും നേടി പൊരുതിയിരുന്നു. എങ്കിലും അസം പുറത്തായശേഷം പാകിസ്താന് വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടു. മുഹമ്മദ്‌റിസ് വാനൊപ്പം ഒരു റൺസ് നേടി പതിനൊന്നാമന്‍ നസീം ഷാ ആണ് രണ്ടാംദിനം കളി പിരിയുമ്പോള്‍ ക്രീസിലുള്ളത്. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ് എന്നിവര്‍ 3 വിക്കറ്റുവീതം വീഴ്ത്തിയപ്പോള്‍ സാം കറന്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി.

Image Credits | Facebook

രണ്ടാം ദിവസവും വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി മുടങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആകെ 86 ഓവര്‍ മാത്രമാണ് കളി നടന്നത്. ആദ്യദിനം വെറും 45.4 ഓവര്‍ മാത്രമായിരുന്നു കളി നടന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതിനാല്‍ രണ്ടാം മത്സരം പാകിസ്ഥാന് നിര്‍ണായകമാണ്. വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര ജയിച്ച ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ടാം പരമ്പര നേട്ടമാണ് ലക്ഷ്യമാക്കുന്നത്.

കൃത്യതയോടെയും ആധികാരികതയോടെയും കൂടുതൽ സ്പോർട്സ് വാർത്തകൾ വേഗത്തിൽ ലഭിക്കുന്നതിനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക. [LINK]

LEAVE A REPLY

Please enter your comment!
Please enter your name here