ഫ്രഞ്ച് ഓപ്പൺ കിരീടത്തിന് പൊൻമുത്തമേകി പത്തൊമ്പത്തുകാരിയായ പോളണ്ട് താരം ഇഗ സ്വിയാതെക് !

0
102
Iga Sviathek

പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചാർത്തി പോളണ്ട് താരം ഇഗ സ്വിയാതെക്. അമേരിക്കൻ താരം സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകളിൽ 6-1, 6-1 എന്ന സ്കോർ നിലയിൽ ആണ് പരാജയപ്പെടുത്തിയത്. പരാജയപ്പെട്ടുവെങ്കിലും സോഫിയ കെനിന് ഈ വർഷത്തെ മികച്ച വനിതാ താരമെന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.

Iga Sviathek Image Credits | Facebook

ഫ്രഞ്ച് ഓപ്പൺ കിരീടം ചാർത്തുന്ന ആദ്യ പോളണ്ട് താരമാണ് ഇഗ. ഇഗ തന്റെ പത്തൊമ്പതാം വയസിൽ ചരിത്രത്തിൽ ഇടം നേടിയത് വെറും ഒരു മണിക്കൂർ ഇരുപത്തിനാലു മിനിറ്റുകൾ കൊണ്ടാണ്. ടൂർണമെന്റിൽ ഒരു മത്സരങ്ങളിൽ പോലും പരാജയപ്പെടാതെയായിരുന്നു ഇഗ മുന്നേറിയത്. ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഓപ്പൺ കിരീടജേതാവെന്ന നേട്ടവും ഇഗ സ്വന്തമാക്കി. വനിതാ ഡബിൾസിൽ ഇഗ സെമിയിലും എത്തിയിരുന്നു.

Iga Sviathek Image Credits | Facebook

രണ്ടാം സീഡ് റോമേനിയൻ താരം സിലോണ ഹലാപ്പിനെ നാലാം റൗണ്ടിൽ ആട്ടിമറിച്ചു ഇഗ ശ്രദ്ധേയയായിരുന്നു. പോളണ്ട് ചരിത്രത്തിൽ ഇത്തരത്തിൽ ടെന്നീസിൽ ഒരു നേട്ടം ഇത് ആദ്യമാണ്. ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിൽ രണ്ടാമത്തെ താരമാണ് ഇത്തരത്തിൽ സീഡില്ലാതെ കിരീടം നേടുന്നത്. ആദ്യ കരിയർ ടൂറിൽ കിരീടം നേടുന്ന നാലാമത്തെ കളിക്കാരികൂടിയാണ് ഇഗ സ്വിയാടെക്.

????️ റോസ് | ✂️ ധനുഷ്

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here