സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി പിവി സിന്ധുവിന്റെ വിരമിക്കൽ പ്രഖ്യാപനം; സത്യാവസ്ഥ ഇങ്ങനെ !

0
118
PV Sindhu

തന്റെ ഒരു ട്വീറ്റ് കൊണ്ട് കായിക ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവും ബാഡ്മിന്റൺ തരവുമായ പി വി സിന്ധു. കോവിഡ് പശ്ചാത്തലത്തിൽ അവസാന ഡെന്മാർക് ഓപ്പണിൽ പിവി സിന്ധുവിന് ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുവാൻ സാധിച്ചില്ല. താൻ വിരമിക്കുന്നു എന്ന സിന്ധുവിന്റെ ട്വീറ്റ്‌ കണ്ട് ഞെട്ടിയവർ അനവധിയാണ്.

പക്ഷെ യാഥാർഥ്യം അതായിരുന്നില്ല. പി വി സിന്ധു കോവിഡ്-19-നെ പറ്റിയായിരുന്നു ട്വീറ്റ് ചെയ്തത്. പിവി സിന്ധു ട്വീറ്റ്‌ ചെയ്തതിങ്ങനെ; “എത്ര ശക്തമായ എതിരാളികളെയും നേരിടുവാൻ താൻ പരിശീലനം നടത്തിയിരുന്നു. അതിന് അനുസൃതുമായി തയ്യാറെടുപ്പുകളും സ്വീകരിച്ചിരുന്നു. ഇപ്പോൾ മാത്രമല്ല മുൻപും ഞാൻ അതിന് തയ്യാറായിരുന്നു. പക്ഷെ ഈ അദൃശ്യനായ വൈറസിനെ ഞാൻ ഏതു രീതിയിലാണ് നേരിടുക എന്നതിൽ തനിക്ക് ആകുലതയുണ്ട്. ഈ കോവിഡ് കാലത്ത് ഞാൻ അനവതി ജനങ്ങളുടെ ദുരന്തകഥകൾ കേൾക്കുവാൻ ഇടയായി. അവസാന ഡെന്മാർക് ഓപ്പണിൽ എനിക്ക് പങ്കെടുക്കുവാൻ സാധിക്കാതെ പോയത് ആ ദുരന്ത കഥകളിൽ അവസാനത്തേതാണ്. ഞാൻ നെഗറ്റിവിറ്റിയിൽ നിന്നും മാത്രമല്ല ഭയത്തിൽ നിന്നും അനിശ്ചിതത്തിൽ നിന്നും വിരമിക്കുകയാണെന്ന് സിന്ധു വ്യക്തമാക്കി. മനസിനെ പൂർണമായും ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവ് കുറച്ചുനാളുകളായി ചിന്തിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഈ കോവിഡ് കാലം”

ചുറ്റുമുള്ള അനിശ്ചിതാവസ്ഥയിൽ നിന്നും ഭയപ്പാടുകളിൽ നിന്നും ആരോഗ്യത്തിന് ഹാനികരമായ ശുചിത്വക്കുറവിൽ നിന്നും വൈറസിനെ നേരിടുമ്പോൾ ഉള്ള അശ്രദ്ധയിൽ നിന്നുമെല്ലാം താൻ വിരമിക്കുകയാണെന്നാണ് തന്റെ ട്വീറ്റിലൂടെ സിന്ധു വ്യക്തമാക്കിയത്. പക്ഷെ സിന്ധുവിന്റെ ട്വീറ്റ് പലരും തെറ്റിദ്ധാരണയുടെ കണ്ണുകളിലൂടെയാണ് കണ്ടത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here