രാഹുൽ ഭേക്കേ ബെംഗളൂരു എഫ്സി വിട്ടു!

0
180
Rahul bheke

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിക്ക് മറ്റൊരു പ്രധാന താരത്തിന്റെ സേവനം കൂടി നഷ്ടപ്പെട്ടു. ഡിമാസ് ഡെൽഗാഡോ, ഹർമൻജോത് ഖാബ്ര എന്നീ താരങ്ങൾക്ക് ശേഷം ഇപ്പോൾ ക്ലബ്ബ് വിട്ടത് പ്രതിരോധ താരമായ രാഹുൽ ഭേക്കേയാണ്. കഴിഞ്ഞ 4 വർഷത്തോളം ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിച്ച ശേഷമാണ് താരം വിട പറയുന്നത്.

Image courtesy: ISL website

30 വയസ്സ് പ്രായമുള്ള രാഹുൽ ഭേക്കേ മുംബൈ സ്വദേശിയാണ്. പ്രതിരോധ നിരയിൽ പ്രധാനമായും റൈറ്റ് ബാക്ക് പൊസിഷനിലാണ് അദ്ദേഹം കളിക്കുന്നത്. ബെംഗളൂരു എഫ്സിക്ക് വേണ്ടി 88 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 2018-19 സീസണിലെ ഐഎസ്എൽ ഫൈനലിൽ എഫ്സി ഗോവയ്ക്ക് എതിരെ വിജയ ഗോൾ നേടിയതും രാഹുൽ ഭേക്കേയാണ്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

പ്രതിരോധ നിരയിൽ ഏത് പൊസിഷനിലും കളിക്കാൻ അദ്ദേഹത്തിന് സാധിക്കും. കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ് അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഈസ്റ്റ് ബംഗാളിൽ നിന്ന് ലോൺ വ്യവസ്ഥയിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം 2015-ൽ ക്ലബ്ബിനായി 12 മത്സരങ്ങളിൽ കളത്തിലിറങ്ങി.

ലോൺ കാലാവധിക്ക് ശേഷം ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങിപ്പോയ താരം 2016-ൽ വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മടങ്ങിയെത്തി. ഇത്തവണ പൂനെ സിറ്റി എഫ്സിയിലേക്കാണ് അദ്ദേഹം ലോൺ വ്യവസ്ഥയിൽ കളിക്കാൻ എത്തിയത്. പൂനെ സിറ്റി എഫ്സിക്കായി 10 മത്സരങ്ങൾ കളിച്ച താരം മികച്ച പ്രകടനം പുറത്തെടുത്തു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ഇതോടെ 2017-ൽ ബെംഗളൂരു എഫ്സി ഈ താരത്തെ സ്വന്തമാക്കുകയായിരുന്നു. തന്റെ അരങ്ങേറ്റ സീസണിൽ തന്നെ അദ്ദേഹം ആദ്യ ഇലവനിൽ ഇടംപിടിച്ചു. പരിചയസമ്പന്നനായ ഈ താരം പതിയെ ബെംഗളൂരു എഫ്സിയുടെ പ്രധാന താരമായി വളരുകയായിരുന്നു. 2017-ൽ 19 മത്സരങ്ങളിൽ താരം കളത്തിലിറങ്ങി.

പിന്നീടങ്ങോട്ട് രാഹുൽ ഭേക്കേ എന്ന പ്രതിഭാശാലിയായ താരത്തിന് തന്റെ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബെംഗളൂരു എഫ്സിക്കൊപ്പം 2018-ൽ ഇന്ത്യൻ സൂപ്പർ കപ്പ് കിരീടം നേടിയ താരം തൊട്ടടുത്ത ഐഎസ്എൽ സീസണിൽ ക്ലബ്ബിനോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും സ്വന്തമാക്കി. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുള്ള താരം ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയിലേക്കാണ് പോകാൻ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here