യുവതാരം റുയിവ ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിലേക്ക് !

0
504
Image Credits | Goal.com

ഇന്ത്യയിലെ പല പ്രമുഖ ക്ലബ്ബുകളുടെയും നോട്ടപ്പുള്ളിയായ ഇന്ത്യൻ യുവതാരം റുയിവ ഹോർമിപാമിനെ സ്വന്തമാക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ മികച്ച ഇന്ത്യൻ യുവതാരങ്ങളെ ടീമിൽ എത്തിച്ച കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ കരുത്ത് പകരാനാണ് മണിപ്പൂർ സ്വദേശിയായ റുയിവ ഹോർമിപാമിനെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

വെറും 20 വയസ്സ് മാത്രം പ്രായമുള്ള ഹോർമിപാം ഐ ലീഗിൽ ഇന്ത്യൻ ആരോസിൻ്റെ മിന്നും താരമാണ്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് റുയിവയെ പോലെ പ്രതിഭാശാലിയായ ഒരു യുവതാരത്തെ ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നത്. 2019-20 സീസണിൽ ഇന്ത്യൻ ആരോസ് നിരയിൽ സ്ഥിരതയാർന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

Image Credits | Goal.com

ഇന്ത്യയിലെ പല ഫുട്ബോൾ വിദഗ്ധരും ഭാവിയിലെ താരമായാണ് റുയിവ ഹോർമിപാമിനെ വിലയിരുത്തുന്നത്. പഞ്ചാബ് എഫ്സിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന റുയിവ ഹോർമിപാം വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ സീനിയർ ടീമിൽ ഇടം നേടി. പഞ്ചാബ് എഫ്സിയുടെ സീനിയർ ടീമിന് വേണ്ടി ഐ ലീഗിൽ കളിച്ച താരം കൂടുതൽ അവസരങ്ങൾക്കായി ലോൺ വ്യവസ്ഥയിൽ ഇന്ത്യൻ ആരോസിൽ എത്തുകയായിരുന്നു.

സെൻ്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം 14 മത്സരങ്ങളിൽ ഇന്ത്യൻ ആരോസിന് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ഭൂരിഭാഗം മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം ലഭിച്ച താരം മികച്ച പ്രകടനമാണ് നടത്തിയത്. ലോൺ കാലാവധി കഴിഞ്ഞപ്പോൾ പഞ്ചാബ് എഫ്സിയിൽ തിരിച്ചെത്തിയ താരം ഈ സീസണിൽ 9 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

ഇതിൽ 6 മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ അദ്ദേഹം കളിക്കാനിറങ്ങിയിട്ടുണ്ട്. തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കിയ താരമാണ് റുയിവ ഹോർമിപാം. കേരള ബ്ലാസ്റ്റേഴ്സിൽ ഈ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ഭാവിയിൽ മികച്ച താരമായി തന്നെ മാറാൻ അദ്ദേഹത്തിന് കഴിയും.

Image Credits | Goal.com

പഞ്ചാബ് എഫ്സിയുടെ യൂത്ത് ടീമിൽ എത്തുന്നതിനു മുമ്പ് 2017-ൽ ഇംഫാലിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കാദമിയിൽ അദ്ദേഹം പരിശീലനം നടത്തിയിരുന്നു. പിന്നീട് പഞ്ചാബ് എഫ്‌സിയുടെ യൂത്ത് ടീമിലെത്തിയ താരം അവിടെ മികച്ച പ്രകടനം നടത്തുകയും ഇതിലൂടെ ഇന്ത്യയുടെ അണ്ടർ-18 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

2019-ൽ സാഫ് അണ്ടർ-18 ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ പ്രധാന താരമായിരുന്നു റുയിവ ഹോർമിപാം. ഇന്ത്യയിലെ മികച്ച യുവ പ്രതിരോധ താരമായ റുയിവ ഹോർമിപാമിന് ഇഷ്ടപ്പെട്ട ഫുട്ബോൾ താരം റയൽ മാഡ്രിഡ് ക്യാപ്റ്റനും, പ്രതിരോധ താരവുമായ സെർജിയോ റാമോസാണ്. നിലവിൽ ടീമിലുള്ള യുവ താരങ്ങളോടൊപ്പം റുയിവ എന്ന പ്രതിഭാശാലിയായ താരവും എത്തുന്നതോടെ ഭാവിയിൽ ഒരു മികച്ച ടീമിനെ തന്നെ സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കും.

????️ അതുൽ ബാബു | ✂️ അനു

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here