ഭർത്താവിനെ ക്യാമ്പിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സൈന നെഹ്‌വാൾ!

0
191

ന്യൂഡൽഹി: ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് സൈന നെഹ്‌വാൾ, തന്റെ ഭർത്താവിനെ ഒളിമ്പിക്സിലേക്കുള്ള പരിശീലന ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (എസ്‌ഐ‌ഐ), ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയും (ബി‌എ‌ഐ) വിമുഖത കാണിച്ചതിനാൽ ഓഗസ്റ്റ് 7ന് ആരംഭിച്ച ക്യാമ്പിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഇരുവരും ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് ദേശീയ അക്കാദമിക്ക് സമീപമുള്ള മറ്റൊരു ബാഡ്മിന്റൺ സെന്ററിൽ പരിശീലനം പുനരാരംഭിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സാധ്യതാ പട്ടികയിലുള്ള എട്ടു പേരിൽ നാലു പേരാണ് നിലവിൽ ദേശീയ നിലവിൽ ദേശീയ അക്കാദമിയിൽ പരിശീലനം നടത്തുന്നത്. പി.വി സിന്ധു, കിഡംബി ശ്രീകാന്ത്, ബി സായ് പ്രണീത്, എൻ സിക്കി റെഡ്ഢി എന്നിവരാണ് ക്യാമ്പിലുള്ളത്.

ഒളിമ്പിക്സിന്റെ സാധ്യതാ പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ച് സ്പോർട്സ് അതോറിറ്റിക്കും ബാഡ്മിന്റൺ അതോറിറ്റിക്കും കശ്യപ് കത്ത് അയച്ചിട്ടുണ്ട്. “ടോക്കിയോ ഗെയിംസിന് യോഗ്യത നേടാനുള്ള സാധ്യത എനിക്കുണ്ട്. എന്നാൽ ക്യാമ്പിൽ പരിശീലനം നേടാൻ കഴിയാത്തതിനാൽ അതിനുള്ള അതിനുള്ള മാർഗമാണ് അടയുന്നത്” കശ്യപ് വ്യക്തമാക്കുന്നു.


“ലോകറാങ്കിങ്ങിൽ 25 സ്ഥാനത്തും ഇന്ത്യൻ താരങ്ങളിൽ മൂന്നാം റാങ്കിലും ഞാനുണ്ട്. യോഗ്യത നേടാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന എല്ലാവരും ഒരുമിച്ച് പരിശീലനം നടത്തിയാൽ എന്താണ് പ്രശ്നമെന്നാണ് സൈന ചിന്തിച്ചത്. നൂറാം സ്ഥാനത്തുള്ള താരത്തെ ക്യാമ്പിൽ ഉൾപ്പെടുത്താനല്ലല്ലോ ആവശ്യപ്പെട്ടത്. എനിക്കിപ്പോഴും യോഗ്യത നേടാനുള്ള അവസരമുണ്ടെന്നാണ് വിശ്വസിക്കുന്നത്. സൈന ഇതുവരെ ക്യാമ്പിൽ ചേരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല.” കശ്യപ് പറഞ്ഞു.

കൃത്യതയോടെയും ആധികാരികതയോടെയും കൂടുതൽ സ്പോർട്സ് വാർത്തകൾ വേഗത്തിൽ ലഭിക്കുന്നതിനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക. [LINK]

LEAVE A REPLY

Please enter your comment!
Please enter your name here