സന്ദേശ് ജിംഗൻ: കേരള ബ്ലാസ്റ്റേഴ്സ് വിട്ടത് കിരീടം മോഹിച്ചല്ല.

0
148
Sandesh Jhingan

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 6 വർഷത്തോളം കളിച്ച താരമാണ് സന്ദേശ് ജിംഗൻ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണ് മുന്നോടിയായാണ് അദ്ദേഹം പരസ്പര ധാരണ പ്രകാരം കേരള ബ്ലാസ്റ്റേഴ്സുമായി വഴി പിരിഞ്ഞത്. പിന്നീട് അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാനിൽ എത്തുകയായിരുന്നു.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

എന്നാൽ സന്ദേശ് ജിംഗൻ ടീം വിട്ടതിൽ ഒരു വിഭാഗം ആരാധകർ അതൃപ്തരായിരുന്നു. അദ്ദേഹം കിരീടം മോഹിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം നിഷേധിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് സന്ദേശ് ജിംഗൻ.

Sandesh Jhingan

അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലാണ് ഇദ്ദേഹം ഇതു സംബന്ധിച്ച പ്രതികരണം നടത്തിയിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചപ്പോൾ സങ്കടകരമായ ഒരു ഫലമാണ് ഞങ്ങൾക്ക് ലഭിച്ചത്. പക്ഷേ ഇതു കൊണ്ട് ഈ സീസൺ മുഴുവനും ഒരു പരാജയമായി കണക്കാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

“ഇന്ത്യൻ സൂപ്പർ ലീഗിൽ ഞങ്ങൾക്ക് സന്തോഷം നൽകുന്ന ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ടീമിനെയും എന്നെയും കുറിച്ച് ഓർത്ത് എനിക്ക് അഭിമാനമാണുള്ളത്. കാരണം ലക്ഷ്യം നേടാൻ ഞങ്ങൾ വളരെയധികം കഠിനമായി പരിശ്രമിച്ചിരുന്നു. എല്ലാ കാര്യത്തിലും ഞങ്ങൾ കൂട്ടായി പ്രവർത്തിച്ചു.”

“ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് മൂന്നാം തവണയാണ് ഞാൻ ഫൈനലിൽ തോൽക്കുന്നത്. പക്ഷേ ഞാൻ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞാൻ എപ്പോഴും പരിശ്രമിച്ചു കൊണ്ടേയിരിക്കും. എന്റെ സ്വപ്നങ്ങൾ അടിയറ വെയ്ക്കാൻ ഞാൻ ഒരുക്കമല്ല. ഞാനെന്റെ കഠിനാധ്വാനത്തിലും, പുരോഗതിയിലും വിശ്വസിക്കുന്നു.”

“ഇതോടൊപ്പം ഞാൻ ഒരു കാര്യം കൂടി ചേർക്കുന്നു. ഞാൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടത് കിരീടം മോഹിച്ചാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അതു കൊണ്ട് അത്തരം കഥകൾക്ക് ഒരു അടിസ്ഥാനവുമില്ല. കേരള ബ്ലാസ്റ്റേഴ്സുമായി പരസ്പര ധാരണ പ്രകാരം വേർപിരിഞ്ഞു എന്നു മാത്രമാണ് ഞാൻ പറഞ്ഞത്.”

“ഞാൻ സാലറി കട്ട് അംഗീകരിച്ചില്ല എന്ന തരത്തിലും പ്രചരണം നടന്നിരുന്നു. എന്നാൽ സീസൺ ആരംഭിക്കുന്നതിന് വളരെ മുമ്പ്, കൃത്യമായി പറഞ്ഞാൽ കൊറോണ വ്യാപനത്തിന് മുമ്പ് ഞാൻ സാലറി കട്ട് അംഗീകരിച്ചിരുന്നു. കാരണം ഞാൻ ഈ ക്ലബ്ബിനെ അത്രമേൽ സ്നേഹിച്ചിരുന്നു. എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നു പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.”

“എന്റെ സ്വകാര്യതകൾ മാനിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഒരു കാര്യം വ്യക്തമായി അറിയില്ലെങ്കിൽ അത് പ്രചരിപ്പിക്കരുത്. അത്തരം പ്രചരണം നടത്തുന്ന ആളുകൾക്ക് ഒരുപാട് സമയമുണ്ട്. അതിനാലാണ് ഇത്തരം പ്രചരണങ്ങൾ അവർ നടത്തുന്നത്. പരിക്കു പറ്റിയ സമയത്ത് എനിക്കു പിന്തുണ നൽകിയത് ആരൊക്കെയാണെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.”

“പരിക്കിന് ശേഷം എനിക്ക് നീണ്ട ഇടവേള എടുക്കേണ്ടി വന്നിട്ടുണ്ട്. 13 മാസത്തിനുശേഷം ഞാൻ കളിക്കളത്തിൽ ഇറങ്ങിയപ്പോൾ ഒരുപാടു പേർ എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. അതു പോലെ തന്നെ ഞാൻ പരാജയപ്പെടാനായി പ്രാർത്ഥിച്ചവരും ഉണ്ട്. അതാണ് എനിക്ക് തിരിച്ചു വരവിന് കൂടുതൽ കരുത്ത് നൽകിയത്. എന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ തുടർന്നും ഞാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും” അദ്ദേഹം പറഞ്ഞു.

????️ അതുൽ ബാബു

LEAVE A REPLY

Please enter your comment!
Please enter your name here