സ്പാനിഷ് ഇതിഹാസം ഡേവിഡ് വിയ്യയുടെ ഒഡിഷ എഫ്സിയിലെ ചുമതലകൾ!

0
82

സ്പാനിഷ് ഇതിഹാസ താരവും, മുൻ ലോകകപ്പ് ഫുട്ബോൾ ജേതാവുമായ ഡേവിഡ് വിയ്യ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സിയിൽ എത്തി. പക്ഷേ ഒരു കളിക്കാരനായല്ല അദ്ദേഹം എത്തിയിരിക്കുന്നത്. ഒഡിഷ എഫ്സിയുടെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് ചുമതലയാണ് അദ്ദേഹം നിർവ്വഹിക്കുക. ഒഡിഷ എഫ്സിയുടെ മുൻ പരിശീലകനായ ജോസെപ് ഗോംബാവു, വിക്‌ടര്‍ ഒനാട്ടെ തുടങ്ങിയ പ്രമുഖരും ഒഡിഷ എഫ്സിയുടെ ടെക്നിക്കൽ കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുകൾ മാത്രം നേടിയ ഒഡിഷ എഫ്സി ലീഗ് ടേബിളിൽ അവസാന സ്ഥാനക്കാരായിട്ടാണ് സീസൺ അവസാനിപ്പിച്ചത്. ഒഡിഷ എഫ്സിക്ക് വൻ തിരിച്ചടികൾ നൽകിയ ഒരു സീസൺ തന്നെയായിരുന്നു കടന്നു പോയത്. എന്നാൽ ഇനി മുതൽ ഡേവിഡ് വിയ്യ എന്ന പ്രതിഭാശാലിയുടെ സാന്നിധ്യം സ്കൗട്ടിംഗ് അടക്കമുള്ള കാര്യങ്ങളിൽ ക്ലബ്ബിന് ഒരു മുതൽക്കൂട്ടായി മാറും. അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ഒഡിഷ എഫ്സിക്ക് അധികം പ്രയാസപ്പെടേണ്ടി വരില്ല.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

39 വയസ്സ് പ്രായമുള്ള ഡേവിഡ് വിയ്യ തന്റെ ഫുട്ബോൾ കരിയറിൽ മൊത്തം 15 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ലാ ലീഗയിൽ ബാഴ്സലോണ അടക്കമുള്ള വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. സ്പാനിഷ് ലാ ലീഗ, കോപ്പ ഡെൽ റിയോ, ചാമ്പ്യൻസ് ലീഗ് തുടങ്ങിയ കിരീട നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കി. സ്പെയിൻ ദേശീയ ടീമിനൊപ്പം യൂറോ കപ്പ് കിരീടം നേടിയ താരം പിന്നീട് ലോകകപ്പ് കിരീട നേട്ടത്തിലും പങ്കാളിയായിട്ടുണ്ട്. മൊത്തം 98 മത്സരങ്ങളിൽ അദ്ദേഹം സ്പെയിൻ ദേശീയ ടീം ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഇത്രയും പ്രശസ്തനായ ഒരു വിഖ്യാത താരത്തെ ടീമിന്റെ ഭാഗമാക്കിയത് എന്തു കൊണ്ടും ഒഡിഷ എഫ്സിക്ക് നേട്ടം തന്നെയാണ്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

LEAVE A REPLY

Please enter your comment!
Please enter your name here