ഒളിമ്പിക്സിലേക്ക് പരിഗണിക്കപ്പെടേണ്ട കായിക ഇനങ്ങൾ!

0
336
Image Credits | www.olympic.org

അടുത്തിടെ ബ്രേക്ക്‌ഡാൻസിംഗ് ഒരു ഔദ്യോഗിക ഒളിമ്പിക്സ് കായിക വിനോദമാണെന്ന് സ്ഥിരീകരിക്കുകയും 2024 ലെ പാരീസ് ഗെയിംസ് മുതൽ ഇത് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനം കാരണം വ്യത്യസ്ത പ്രതികരണങ്ങൾ കാണാൻ ഇടയായി. ഈ തീരുമാനത്തിൽ ചിലർ സംഘാടകരെ അഭിനന്ദിച്ചു. അതേസമയം മറ്റ് കായിക ഇനങ്ങളുടെ അഭാവം കൂടി ഒളിംപിക്സിന് ഉണ്ടെന്ന് പറയാതെ വയ്യ. നിരവധി ഫെഡറേഷനുകൾ അവരുടെ ഗെയിമുകൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ല. വ്യത്യസ്‌ ചെയ്യുന്നില്ല. ഒളിമ്പിക്സ് ഗെയിംസിൽ അവതരിപ്പിക്കാവുന്ന അഞ്ച് കായിക ഇനങ്ങൾ ഏതല്ലാമാണ് എന്ന് നോക്കാം.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

മിക്സഡ് മാർഷ്യൽ ആർട്സ് (MMA)

മിക്സഡ് മാർഷ്യൽ ആർട്സ് ലോകത്തിൽ ഒരുപാട് ആളുകൾ പിന്തുടരുന്ന കായിക ഇനങ്ങളിലൊന്നാണ്. ഗ്രീസിലെ പുരാതന ഒളിമ്പിക്സിൽ ഈ കായിക ഇനം ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. ഈ മത്സരത്തിലേത് പോലെ കായിക താരങ്ങൾ ബലപ്രയോഗത്തിനായി ബോക്സിംഗ്, ഗുസ്തി വിദ്യകൾ പ്രയോഗിച്ച സമയത്താണ് ഇതിന് ‘പാൻ‌ക്രേഷൻ’ എന്ന് പേരിട്ടത്. സമീപകാലത്തെ ഈ മത്സര ഇനത്തിനുള്ള ജനപ്രീതി കണക്കിലെടുക്കുമ്പോൾ വരും വർഷങ്ങളിൽ‌ ഈ കായിക ഇനത്തെ വീണ്ടും ഒളിമ്പിക്സിൽ കഴിയും.

കബഡി

ഏഷ്യൻ രാജ്യങ്ങളിലും മറ്റ് പല രാജ്യങ്ങളിലും വളരെ വലിയ ജനപ്രീതി ഉള്ള ഒരു കായിക ഇനമാണ് കബഡി. കായിക രംഗത്തെ ഒരു വലിയ ഭരണ സമിതിയാണ് അന്താരാഷ്ട്ര കബഡി ഫെഡറേഷൻ. ഇതുവരെ ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണ്ണ മെഡലുകൾ നേടിയ ഇന്ത്യ ലോകത്തെ കബഡി മുൻനിര രാജ്യങ്ങളിലൊന്നാണ്. 2014 ൽ പ്രോ കബഡി ലീഗ് ആരംഭിച്ചതിനു ശേഷം ഇന്ത്യയിൽ കബഡിയുടെ ജനപ്രീതി ഉയർന്നു. ഈ വർഷം ആദ്യം കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു 2024 ഒളിമ്പിക്സിൽ ഈ കായിക ഇനത്തെ ഉൾപ്പെടുത്തണമെന്ന് വാദിച്ചിരുന്നു. “കബഡി ഒരു തദ്ദേശീയ കായിക വിനോദമാണ് ഒളിമ്പിക്‌സിൽ കബഡിയെ ഉൾപ്പെടുത്താൻ സർക്കാർ ശ്രമിക്കും.” ലോക്‌സഭയിലെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിരുന്നു. ഒരു കായിക ഇനത്തെ ഉൾപ്പെടുത്തുന്നതിൽ അവർക്ക് നേരിട്ടുള്ള പങ്കില്ലെന്ന് മന്ത്രാലയം പിന്നീട് വ്യക്തമാക്കി.

സ്ക്വാഷ്

ഒളിമ്പിക്സിൽ സ്ക്വാഷ് ഉൾപ്പെടുത്താൻ ഒന്നിലധികം തവണ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ടോക്കിയോ ഗെയിംസിന് പുറമേ, 2012 ലും 2016 ലും സ്ക്വാഷ് ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനായി പ്രചാരണ പരിപാടികൾ ആരംഭിച്ചു. ഒളിമ്പിക്സിന്റെ നിലവാരം പുലർത്താൻ ഈ ഗെയിം അനുയോജ്യമാണെന്ന് വേൾഡ് സ്ക്വാഷ് ഫെഡറേഷനും പ്രൊഫഷണൽ സ്ക്വാഷ് അസോസിയേഷൻ പറയുന്നു. നാല് മതിലുകളുള്ള ഒരു കോർട്ടിൽ കളിക്കുന്ന വലിയ റാക്കറ്റ് കായിക ഇനമാണ് സ്ക്വാഷ്, കോമൺ‌വെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ പതിവായി പങ്കെടുക്കുന്നു. പക്ഷേ എന്ത് കാരണങ്ങളാൽ ആണ് ഒളിമ്പിക്സിൽ നിന്ന് സ്ക്വാഷിനെ ഒഴിവാക്കുന്നത് എന്ന് മനസിലാകുന്നില്ല.

ചെസ്സ്

മുകളിൽ സൂചിപ്പിച്ച മറ്റ് കായിക ഇനങ്ങളെപ്പോലെ ചെസ്സിനായുള്ള അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് ബോഡിയും ഒളിമ്പിക്സിൽ പങ്കെടുക്കാൻ ശരിയായ നീക്കങ്ങൾ നടത്തി വരികയാണ്. 2024 ലെ പാരീസ് ഗെയിംസിൽ ചെസ് ഉൾപ്പെടുത്തുന്നതിനായി ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ (FIDE) 2019 ഫെബ്രുവരിയിൽ ഒരു കാമ്പയിൻ ആരംഭിച്ചു. ആഗോളതലത്തിൽ 600 മില്യണിൽ അധികം ആളുകൾ ചെസ്സ് പരിശീലിക്കുന്നുണ്ടെന്നും കായികമേഖലയിൽ 189 ദേശീയ ഫെഡറേഷനുകൾ ഉണ്ടെന്നും പറയുന്നു. ടോക്കിയോ ഗെയിംസിൽ ചെസ്സിനെ ഉൾപ്പെടുത്താൻ ശ്രമം ഉണ്ടായെങ്കിലും ചെസ് അധികൃതർ പരാജയപ്പെട്ടു. 1999 ൽ ഐ‌ഒ‌സി ചെസിനെ ഒരു കായിക ഇനമായി അംഗീകരിച്ചിരുന്നു. മാത്രമല്ല 2000 ത്തിൽ സിഡ്നി ഒളിമ്പിക്സിൽ ഒരു എക്സിബിഷൻ ഇവന്റായി ചെസ്സ് അവതരിപ്പിക്കപ്പെട്ടു. പരമ്പരാഗത ചെസിന്റെ വേഗത്തിലുള്ള ഫോർമാറ്റുകൾ ആയ ദ്രുത, ബ്ലിറ്റ്സ് എന്നറിയപ്പെടുന്ന ഇനങ്ങൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ FIDE ആവശ്യപ്പെടുന്നു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ക്രിക്കറ്റ്

ഒളിംപിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താൻ നിരന്തരമായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും ട്വൻ്റി -20 ഫോർമാറ്റ് കൂടുതൽ കാണികളെ ആകാർഷിച്ചപ്പോൾ ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ മുറവിളി കൂടി. ഇൻ്റെർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇതിനായി ശ്രമിക്കുന്നുണ്ട്. വരും കാലങ്ങളിൽ അവർക്ക് അനുകൂലമായ തീരുമാനം വരും എന്ന് പ്രതീക്ഷിക്കാം. സമീപ വർഷങ്ങളിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ കളിക്കളത്തിലും പുറത്തും ക്രിക്കറ്റിൽ ആധിപത്യം പുലർത്തികൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി ജനപ്രീതി ഉള്ള രാജ്യങ്ങളിൽ മാത്രമല്ല ലോകമെമ്പാടുമുള്ള പുതിയ ഒരുപാട് കാണികളെ നേടാൻ ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും.

????️ രുദ്ധൻ | ✂️ അനു

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here