ടെന്നീസ് ഡബിള്‍സിലെ ഇതിഹാസ താരങ്ങളായ ബോബ്-മൈക് ബ്രയാന്‍ ഇരട്ട സഹോദരന്‍മാര്‍ വിരമിച്ചു!

0
100

ടെന്നീസ് ഡബിള്‍സിലെ ഇതിഹാസ താരങ്ങളായ അമേരിക്കയുടെ ബോബ്-മൈക് ബ്രയാന്‍ ഇരട്ട സഹോദരന്‍മാര്‍ വിരമിച്ചു. യുഎസ് ഓപണ്‍ ഗ്രാന്‍സ്ലാമിന് ദിവസങ്ങള്‍ അവശേഷിക്കെയാണ് ബ്രയാന്‍ സഹോദരന്‍മാരുടെ വിരമിക്കല്‍ പ്രഖ്യാപനം. 1995 ല്‍ മേജര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലൂടെ അരങ്ങേറ്റം കുറിച്ച ബോബ്-മൈക് സഖ്യം കരിയറില്‍ 119 ട്രോഫികളാണ് സ്വന്തമാക്കിയത്. നാല് ഗ്രാന്‍സ്ലാമുകളും ഇവരുടെ കൈകളിലെത്തിയിട്ടുണ്ട്. എടിപി മാസ്റ്റേഴ്‌സിലെ ഒമ്പത് കിരീടങ്ങളിലും ഇവരുടെ പേര് പതിഞ്ഞിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഒളിമ്പിക്‌സ് സ്വര്‍ണവും ഈ സഖ്യം സ്വന്തമാക്കി.

“ടെന്നീസ് കോര്‍ട്ടിനോട് വിടപറയാനുള്ള സമയമാണിത്. ഇരുപത് വര്‍ഷത്തോളം ടെന്നീസിന്റെ ഭാഗമായിരുന്നു. ഇനി ജീവിതത്തില്‍ പുതിയ അധ്യായം തുറക്കണം. ദീര്‍ഘകാലം ഒരുമിച്ച് കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു – ഇരട്ടകളില്‍ രണ്ട് മിനുട്ടിന്റെ മൂപ്പുള്ള ബ്രയാന്‍ പറഞ്ഞു. പ്രൊഫഷണല്‍ ടെന്നീസിനോട് വിട പറയുന്നതില്‍ ഒട്ടും നിരാശയോ വിഷമമോ ഇല്ല. ആഗ്രഹിച്ചതിലും ഏറെക്കാലം കളിക്കാന്‍ സാധിച്ചു. ലക്ഷ്യമിട്ടതിലും ഏറെ ട്രോഫികള്‍ നേടാന്‍ സാധിച്ചു. വലിയ നഷ്ടമായി തോന്നുക ആരാധകരുടെ ആരവവും ഓരോ മത്സരവും നല്‍കിയ ആവേശവും ആനന്ദവുമൊക്കെയാകും” ബോബ് ബ്രയാന്‍ പറഞ്ഞു.

ടെന്നീസ് ഡബിള്‍സില്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് അമേരിക്കയുടെ സഹോദര സഖ്യം രണ്ടര ദശകം നീണ്ട കരിയറില്‍ വാരിക്കൂട്ടിയത്. പതിനാറ് ഗ്രാന്‍സ്ലാമുകളാണ് ഇവര്‍ ഒരുമിച്ച് നേടിയത്. 2020 ല്‍ തന്നെ മത്സരലോകത്ത് നിന്ന് ഇവര്‍ പിന്‍മാറിയിരുന്നു. ഔദ്യോഗിക വിരമിക്കല്‍ പ്രഖ്യാപനം വൈകുകയായിരുന്നു.

കൃത്യതയോടെയും ആധികാരികതയോടെയും കൂടുതൽ സ്പോർട്സ് വാർത്തകൾ വേഗത്തിൽ ലഭിക്കുന്നതിനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക. [LINK]

LEAVE A REPLY

Please enter your comment!
Please enter your name here