ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകൾ !

0
342
Image Credits | Facebook

1 എടികെ മോഹൻ ബഗാൻ 3-2 കേരള ബ്ലാസ്റ്റേഴ്സ് (2021)

ഗാരി ഹൂപ്പർ 14 ആം മിനിറ്റിൽ നേടിയ 35 വാര അകലെ നിന്നുള്ള മനോഹരമായ ഗോളിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നത്. ബ്ലാസ്റ്റേഴ്സ് കോസ്റ്റ നമോയിനെസുവിലൂടെ ലീഡ് ഇരട്ടിയാക്കി. പക്ഷേ മാർസെലിന്യോ, റോയ് കൃഷ്ണ എന്നിവരുടെ ഗോളുകളിൽ സ്കോർഷീറ്റിൽ രണ്ടാം പകുതിയിലെ മികച്ച തിരിച്ചുവരവോടെ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് വിജയവും സ്വന്തമാക്കി. റോയ് കൃഷ്ണ ഇരട്ട ഗോളുകൾ നേടിയാണ് അവർക്ക് വിജയം സമ്മാനിച്ചത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

2 ഹൈദരാബാദ് എഫ്‌സി 1-2 എഫ്‌സി ഗോവ (2020)

അരിഡെയ്ൻ സാന്റാന ആയിരുന്നു തുടക്കത്തിൽ തന്നെ ഹൈദരാബാദിന് ലീഡ് നൽകിയത്. ഗോവക്കെതിരെ അവർ വിജയം നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ അവസാന അഞ്ച് മിനിറ്റിനുള്ളിൽ കര്യങ്ങൾ മാറിമറിഞ്ഞു. ഇഞ്ചുറി ടൈമിൽ ഇഷാൻ പണ്ഡിറ്റയും ഇഗോർ അംഗുലോയും ഗോൾ നേടി. ഗോവയ്ക്ക് വിജയം നേടാനായില്ലെങ്കിലും മികച്ച തിരിച്ചുവരവോടെ സമനില അവർ സ്വന്തമാക്കി.

3 കേരള ബ്ലാസ്റ്റേഴ്സ് 2-1 ബെംഗളൂരു (2021)

ക്ലീറ്റൺ സിൽവയുടെ മികച്ച ഗോളിൽ ബെംഗളൂരു ഒരു ഗോളിന് മുന്നിൽ ആയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് തിരിച്ച് രണ്ട് ഗോളുകൾ അടിച്ചു. ഗുർ‌പ്രീത് സന്ധുവിനെ മറികടന്ന് രാഹുൽ കെ‌പി നേടിയ വിജയഗോൾ ലീഗിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നാണ്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടിയത് പ്യൂറ്റിയയായിരുന്നു.

4 ATK (3) 3-1 (2) ബെംഗളൂരു എഫ്സി (2019-20 പ്ലേ-ഓഫ്)

പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ ബെംഗളൂരു എഫ്‌സി 1-0 ൻ്റെ വിജയം സ്വന്തമാക്കിയിരുന്നു. ആ മത്സരത്തിൽ അവർ അന്റോണിയോ ഹബാസിന്റെ ടീമിനെ എവേ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞു നിർത്തി. രണ്ടാം പാദത്തിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആഷിക് കുരുനിയൻ തുടക്കത്തിൽ തന്നെ നേടിയ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി.

ഈ ഘട്ടത്തിൽ ഫൈനലിലേക്ക് മുന്നേറുന്നതിന് എടി‌കെക്ക് ലീഗിലെ ഏറ്റവും മികച്ച ഡിഫൻസിനെതിരെ മൂന്ന് ഗോളുകൾ ആവശ്യമായിരുന്നു. ആദ്യ പകുതിയിൽ റോയ് കൃഷ്ണ ഗോൾ നേടി അവർക്ക് പ്രതീക്ഷയുടെ നൽകി. ആദ്യ ഗോൾ നേടി 11 മിനുട്ടിന് ശേഷം ഡേവിഡ് വില്യംസും സ്കോർ ചെയ്തു. വീണ്ടും റോയ് കൃഷണ സ്കോർ ചെയ്തത് ലീഡ് ഉയർത്തി. അതിന് ശേഷം എടി‌കെ പ്രതിരോധം ശക്തമാക്കി. രണ്ടാം പാദ മത്സരം 3-1 ന് അവസാനിച്ചു. 3-2 എന്ന ടോട്ടൽ റിസൽട്ടിൽ എടികെ ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ ചെന്നൈയിനെ തോൽപ്പിച്ച് കിരീടവും നേടിയിരുന്നു.

5 ചെന്നൈയിൻ എഫ്‌സി 3-4 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി (2018-19)

2018-19 സീസണിലെ മികച്ച ഒരു മത്സരം ആയിരുന്നു ചെന്നൈയിൻ എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. അഞ്ചാം മിനിറ്റിൽ തന്നെ ചെന്നൈയിൻ എഫ്സി ഗോൾ നേടി. തോയ് സിംഗ് 10 മിനിറ്റിനുശേഷം അവരുടെ ലീഡ് ഇരട്ടിയാക്കി. 29-ാം മിനിറ്റിൽ ഒഗ്‌ബെച്ചെ ഒരെണ്ണം തിരിച്ചടിച്ചു എങ്കിലും മൂന്ന് മിനിറ്റിനുശേഷം തോയ് സിംഗ് വീണ്ടും ഗോൾ നേടി.

പിന്നീട് രണ്ടുതവണ ബേർത്തലോമിയോ ഒഗ്ബച്ചെ ഗോൾ സ്‌കോർ ചെയ്യുകയും 39 ആം മിനുട്ടിൽ കളി 3-3 എന്ന നിലയിലെത്തിക്കുകയും ചെയ്തു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ റൗളിൻ ബോർജസ് ഗോൾ നേടുകയും മൂന്ന് നിർണായക പോയിന്റുകൾ നേടുകയും ചെയ്തു.

6 ഡൽഹി ഡൈനാമോസ് എഫ്‌സി 4-3 എടികെ (2017-18)

2017-18 സീസൺ ഡൽഹി ഡൈനാമോസിനെ സംബന്ധിച്ചെടുത്തോളം മികച്ച ഒരു സീസൺ അല്ലെങ്കിലും അവരുടെ മത്സരങ്ങളിൽ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു. 60 മിനിറ്റ് വരെ 3-1 ന് പിന്നിൽ നിന്ന അവർ കാലു ഉച്ചെയുടെ മികവിൽ മികച്ച പ്രകടനം പുറത്തെടുത്തു.

ഉച്ചെയാണ് സ്‌കോറിംഗ് തുറന്നതെങ്കിലും സിബോംഗാകോങ്കെ, എംബത പാരിറ്റി എന്നിവർ ഹാഫ് ടൈമിന് മുന്നേ ഗോൾ നേടി. റോബി കീൻ ആറ് മിനിറ്റിനുള്ളിൽ രണ്ടുതവണ വല കുലുക്കി. 69 ആം മിനുട്ടിൽ ഉച്ചെ ഒരു ഗോൾ കൂടെ തിരിച്ചടിച്ചു. പിന്നീട് മടിയാസ് മിരാബാജെ ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടെ നേടി തിരിച്ചുവരവ് പൂർത്തിയാക്കി.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

7 ജംഷദ്‌പൂർ എഫ്‌സി 3-2 ഡൽഹി ഡൈനാമോസ് എഫ്‌സി (2017-18)

2017-18 സീസണിലെ ഈ കളിയുടെ ആദ്യ ഫാഫിൽ തന്നെ രണ്ട് മിനിറ്റിനുള്ളിൽ നൈജീരിയൻ ഫോർവേഡ് ഇരട്ടഗോളുകൾ നേടി. 29 ആം മിനുട്ടിൽ ജംഷഡ്പൂരിന് വേണ്ടി തിരി ഒരെണ്ണം തിരിച്ചടിച്ചു. 54-ാം മിനിറ്റിൽ യുമ്നം രാജു സ്കോർ ചെയ്ത് കളി സമനിലയിലാക്കി. അതിനുശേഷം 86-ാം മിനിറ്റിൽ മാത്യൂസ് ട്രിൻഡേഡ് ഗോൾ നേടി തിരിച്ചുവരവ് പൂർത്തിയാക്കി വിജയവും നേടി.

8 ഡൽഹി ഡൈനാമോസ് എഫ്‌സി 3-3 മുംബൈ സിറ്റി എഫ്‌സി (2016)

75-ാം മിനിറ്റ് വരെ അലക്സാണ്ടർ ഗുയിമറസിന്റെ കീഴിൽ ഇറങ്ങിയ മുംബൈ 3-1 ന് മുന്നിലായിരുന്നു. ക്രിസ്റ്റ്യൻ വാഡോക്സ് രണ്ട് ഗോളും സോണി നോർഡെ ഒരു ഗോളും മുംബൈക്കായി നേടി . ഡൽഹിക്കായി 51-ാം മിനിറ്റിൽ റിച്ചാർഡ് ഗാഡ്‌സെ ആദ്യ ഗോൾ നേടി. ശേഷം ബദാര ബാഡ്ജിയും മാർസെലിന്യോയും രണ്ട് ഗോളുകൾ നേടി.

ജിയാൻലൂക്ക സാംബ്രോട്ടയുടെ അവിസ്മരണീയമായ ഒരു തിരിച്ചുവരവിനാണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. മുംബൈ ആധിപത്യം പുലർത്തിയ ഈ മത്സരത്തിൽ ഈ തിരിച്ച് വരവ് ഡൽഹി നടത്തിയപ്പോൾ സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിത് മാറി.

9 എഫ്‌സി ഗോവ 2-3 ചെന്നൈയിൻ എഫ്‌സി (2015 ഫൈനൽ)

2015 സീസണിലെ ഫൈനലിൽ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും 1-1 ന് സമനിലയിൽ പിരിഞ്ഞു. 87 ആം മിനുട്ടിൽ ജോഫ്രെ ഗോവയ്ക്ക് ലീഡ് നൽകി. മത്സരത്തിനെ എക്സ്ട്രാ ടൈമിലേക്ക് എത്തിക്കാൻ മാർക്കോ മാറ്റെരാസിയുടെ ടീമിന് ഒരു ഗോൾ ആത്യാവശ്യമായിരുന്നു. രണ്ട് ഗോളും ഗോൾ കീപ്പിംഗ് പിഴവുകളിൽ നിന്നായിരുന്നു വന്നത്. സ്റ്റീഫൻ മെൻഡോസയുടെ മികച്ച ഗോളിൽ ചെന്നൈയിൻ അവർക്ക് ഒപ്പമെത്തി. 90 ആം മിനുട്ടിൽ ഗോവൻ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ ഒരു പിഴവ് ആയിരുന്നു അത്. രണ്ട് മിനിറ്റിനുശേഷം മെൻഡോസ വീണ്ടും ബോൾ വലയിലെത്തിച്ചു.

10 ഡൽഹി ഡൈനാമോസ് എഫ്‌സി 2-3 എഫ്‌സി ഗോവ (2015)

റോബർട്ടോ കാർലോസിന്റെ ഡൽഹി ഡൈനാമോസിനെതിരെ ഇഞ്ചുറി ടൈമിൽ 2-0 ന് പിന്നിലായ സീക്കോയുടെ ഗോവ രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവ് നടത്തി മൂന്ന് പോയിന്റുകൾ നേടി.

ഒൻപത് മിനിറ്റിനുള്ളിൽ സെർജിൻഹോ ഗ്രീനും ആദിൽ നബിയും ഗോളുകൾ നേടി 2-0ന് ലീഡ് നേടിക്കൊടുത്തു. 68 മിനിട്ടിന് ശേഷം റോമിയോ ഫെർണാണ്ടസ് രണ്ട് മിനിറ്റിനുള്ളിൽ രണ്ടുതവണ സ്കോർ ചെയ്തു. റെയ്നാൽഡോ ആയിരുന്നു ഈ രണ്ട് ഗോളുകളുടെയും പിന്നിൽ. 90 ആം മിനുട്ടിൽ ജോനാഥൻ ലൂക്കയുടെ പാസ് നേടിയ ജോഫ്രെ ഒരു ഗോൾ കൂടെ നേടി മികച്ച വിജയം സ്വന്തമാക്കി.

11 ഡൽഹി ഡൈനാമോസ് എഫ്‌സി 3-3 കേരള ബ്ലാസ്റ്റേഴ്സ് (2015)

2015 ൽ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 3-3 സമനില നേടിയ ഡൽഹി ഡൈനാമോസ്. മികച്ച തിരിച്ചുവരവാണ് നടത്തിയത്. 3-1 എന്ന നിലയിൽ നിന്നാണ് രണ്ട് ഗോൾ വീണ്ടും അടിച്ച് മത്സരം സമനിലയിൽ ആക്കിയത്.

ക്രിസ് ഡാഗ്നൽ, ജോവ കോയിംബ്ര, അന്റോണിയോ ജർമ്മൻ എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്കോർ ചെയ്തത്. ഗുസ്താവോ ഡോസ് സാന്റോസ് 7 ആം മിനിറ്റിൽ ഡൽഹിക്ക് വേണ്ടി സ്കോർബോർഡ് തുറന്നു. സെഹ്‌നാജ് സിംഗ്, ആദിൽ നബി എന്നിവരാണ് പിന്നീടുള്ള രണ്ട് ഗോളുകൾ സ്കോർ ചെയ്തത്.

????️ രുദ്ധൻ | ✂️ അനു

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here