ഈ മാസത്തോടെ ഫ്രീ ഏജന്റാകാൻ പോകുന്ന ബ്ലാസ്റ്റേഴ്സ് താരം!

0
106
Ritwik Das

ഇക്കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ മുന്നേറ്റ താരമാണ് ഋത്വിക്ക് കുമാർ ദാസ്. 24 വയസ്സ് പ്രായമുള്ള ഈ താരം പശ്ചിമ ബംഗാൾ സ്വദേശിയാണ്. ഐ ലീഗ് ക്ലബ്ബായ റിയൽ കാശ്മീർ എഫ്സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഋത്വിക്ക് കുമാർ ദാസിനെ സ്വന്തമാക്കിയത്.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാന്റെ അക്കാദമിയിലൂടെയാണ് ഋത്വിക്ക് കുമാർ ദാസ് കളി പഠിച്ചത്. കുട്ടിക്കാലം മുതൽക്കു തന്നെ ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശമാണ് അദ്ദേഹത്തെ മോഹൻ ബഗാൻ അക്കാദമിയിൽ എത്തിച്ചത്. ട്രയൽസിൽ പങ്കെടുത്ത താരം ഉടൻ തന്നെ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അക്കാദമിയിലെ പരിശീലനത്തിനു ശേഷം അദ്ദേഹത്തിന് കൊൽക്കത്ത ഫുട്ബോൾ ലീഗിലെ ക്ലബ്ബായ കസ്റ്റംസിൽ അവസരം ലഭിച്ചു. കസ്റ്റംസിൽ എത്തിയ താരം അവർക്കു വേണ്ടി കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മികച്ച പ്രകടനമാണ് നടത്തിയത്. ലീഗ് അവസാനിച്ച ശേഷം താരത്തിന് കൊൽക്കത്ത പ്രീമിയർ ഡിവിഷനിൽ അവസരം ലഭിച്ചു. കൊൽക്കത്ത പ്രീമിയർ ഡിവിഷൻ ക്ലബ്ബായ കാളിഘട്ട് മിലൻ സംഘ താരത്തിനെ ടീമിൽ എത്തിച്ചു. അവിടെ ഒരു വർഷത്തോളം ക്ലബ്ബിനു വേണ്ടി കളിച്ച താരം 13 മത്സരങ്ങളിൽ കളത്തിലിറങ്ങി. പക്ഷേ ഒരു മുന്നേറ്റ താരമെന്ന നിലയിൽ അദ്ദേഹത്തിന് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

പക്ഷേ യുവ താരമായ ഋത്വിക്ക് കുമാർ ദാസിനെ 2017-ൽ ഐ ലീഗ് ക്ലബ്ബായ റിയൽ കാശ്മീർ എഫ്സി സ്വന്തമാക്കി. അരങ്ങേറ്റ സീസണിൽ തന്നെ ഐ ലീഗിൽ 13 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 4 ഗോളുകൾ സ്വന്തമാക്കി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഇതോടെ ക്ലബ്ബ് അടുത്ത സീസണിലും താരത്തിനെ ടീമിൽ നിലനിർത്തി. രണ്ടാമത്തെ സീസണിൽ 11 മത്സരങ്ങൾ കളിച്ച എങ്കിലും അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല. 2019-20 സീസണിലും അദ്ദേഹം റിയൽ കാശ്മീർ എഫ്സിയിൽ തുടർന്നു. ഒരു വിങ്ങർ എന്ന നിലയിൽ ശ്രദ്ധയാകർഷിച്ച താരം മധ്യനിരയിലും, പ്രതിരോധ നിരയിൽ റൈറ്റ് ബാക്ക് പൊസിഷനിലും കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഈ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.

പക്ഷേ ഐഎസ്എല്ലിൽ വെറും നാല് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. ഈ മെയ് മാസത്തോടെ കരാർ അവസാനിപ്പിക്കാനിരിക്കുന്ന താരത്തിന് ബ്ലാസ്റ്റേഴ്സ് ഇതുവരെ പുതിയ കരാർ നൽകിയിട്ടില്ല. അതിനാൽ അദ്ദേഹം അടുത്ത സീസണിൽ താരം ഏത് ക്ലബ്ബിൽ ആയിരിക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here