ഹൈദരാബാദിനെതിരായ 1–0 ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കയറി. 2014നു ശേഷം ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തേക്കു കയറുന്നത്. എന്നാൽ അതിനൊപ്പം തന്നെ മറ്റു ചില നേട്ടങ്ങളും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.
- സീസണിൽ ഏറ്റവും കുറവ് തോൽവി നേരിട്ട ടീമാണ് ബ്ലാസ്റ്റേഴ്സ്. ഒപ്പം ഈ സീസണിൽ കൂടുതൽ സമനിലയായ ടീമും ബ്ലാസ്റ്റേഴ്സ് തന്നെയാണ്.
- സീസണിലെ ജയങ്ങളുടെ എണ്ണത്തിൽ മറ്റ് 5 ടീമുകൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് രണ്ടാമതുണ്ട്.
- ഗോൾ വഴങ്ങാതെ ഏറ്റവും കൂടുതൽ മത്സരങ്ങളും (ക്ലീൻ ഷീറ്റ്) ബ്ലാസ്റ്റേഴ്സിന്റെ പേരിലാണുള്ളത്.
- ഏറ്റവും കുറവ് ഗോൾ വഴങ്ങിയ 2 ടീമുകളിലൊന്ന് ബ്ലാസ്റ്റേഴ്സാണ്. ഹൈദരാബാദും ഒപ്പമുണ്ട്. ഒഡീഷ എഫ്സിയും, 22 ഗോൾ വാങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് ഏറ്റവും പിന്നിൽ.
ആറുവർഷത്തിനൊടുവിൽ ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പട്ടികയിൽ ഒന്നാമതായി എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.
-മിത്ര മേനോൻ-