കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഈ സീസണിലെ പ്രകടനത്തെ ബാധിച്ച പ്രധാന കാരണങ്ങൾ!

0
408
Image Credits | KBFC FB PAGE

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ചരിത്രത്തിലെ ഒരു മോശം സീസൺ തന്നെ ആയിരുന്നു 2020-21 സീസൺ. നിരാശാജനകമായ ഈ ഒരു സീസണിൽ വളരെ കുറച്ച് വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നുള്ളൂ. 20 കളികളിൽ നിന്ന് 17 പോയിന്റുമായി പോയിൻ്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഈ സീസണിലെ മോശം പ്രകടനത്തിന് ശേഷം കോച്ച് കിബു വികുനയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കി. 2014 മുതൽ ഇതുവരെ ഒമ്പത് കോച്ചുമാരാണ് ബ്ലാസ്റ്റേഴ്സിൽ വന്നുപോയത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ച പ്രധാന പിഴവുകൾ എന്തൊക്കെയെന്ന് നോക്കാം.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

1 മോശം കളി ശൈലി

തങ്ങളുടെ ടീം ഡിഫെൻസീവ് ശൈലിയും കൗണ്ടർ അറ്റാക്ക് ശൈലിയും കളിക്കുന്നത് കണ്ട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മടുത്തു എന്ന് തന്നെ പറയാം. ഈ നിരാശാജനകമായിരുന്ന സീസണിലും ആകർഷകമായ ഫുട്ബോൾ കളിക്കാൻ ടീമിന് കഴിഞ്ഞില്ല എന്നതാണ് സത്യം.

2 മോശം ട്രാൻസ്ഫറുകൾ

ടീമിന്റെ സ്കൗട്ടിംഗ് പരാജയപ്പെട്ടു എന്നും രണ്ട് കളിക്കാർ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് സമ്മതിച്ചു.
” പുതിയ സൈനിംഗുകളിൽ കുറച്ച് പിഴവുകൾ സംഭവിച്ചു. കുറച്ച് കളിക്കാരിൽ നിന്ന് മികച്ച പ്രകടനം ഞങ്ങൾ പ്രതീക്ഷിച്ചു” അദ്ദേഹം പറഞ്ഞു.

ടീമിലെ മിക്ക വിദേശ കളിക്കാരും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു. ക്ലബ്ബിന്റെ എക്കാലത്തെയും ടോപ്‌സ്‌കോററായ ബാർ‌ത്തലോമിയോ ഒഗ്‌ബെച്ചെക്ക് പകരക്കാരനായി വന്ന ഗാരി ഹൂപ്പറിന് ഗോളുകൾ അടിച്ച് കൂട്ടാൻ കഴിഞ്ഞില്ല. മുൻ സെൽ‌റ്റിക് താരം ടീമുമായി ഒത്തിണങ്ങാൻ കുറച്ച് സമയമെടുത്തു. കോസ്റ്റ നമൊയ്നെസു, ബക്കാരി കോനെ എന്നിവരുടെ സെന്റർ ബാക്ക് ജോടി വലിയ പരാജയമായിരുന്നു.

3 ഇന്ത്യൻ കളിക്കാരുടെ നല്ല പ്രകടനം

ബ്ലാസ്റ്റേഴ്സിലെ ചില പ്രധാന ഇന്ത്യൻ താരങ്ങളുടെ കരാർ എക്സ്റ്റൻഷനുകൾ മാത്രമാണ് ഈ സീസണിൽ ആരാധകരെ സന്തോഷിപ്പിച്ച ഏക കാര്യം. സഹൽ അബ്ദുൾ സമദും രാഹുൽ കെപിയും 2025 വരെയുള്ള കരാറുകളിൽ ഒപ്പുവച്ചു. 2023 വരെ ഉള്ള കരാറിൽ ജീക്സൺ സിംഗും ഒപ്പുവച്ചു. ഈ സീസണിൻ്റെ കണ്ടെത്തലായ സന്ദീപ് സിംഗും സീസണിന്റെ അവസാനത്തിൽ കരാർ എക്സ്റ്റൻഷൻ ലഭിച്ചു. അടുത്ത സീസണിലേക്ക് മികച്ച ഇന്ത്യൻ കളിക്കാരായ ഗിവ്‌സൺ സിംഗ്, പ്രഭുഖാൻ ഗിൽ എന്നിവരും ബ്ലാസ്റ്റേഴ്സിനുണ്ട്.

4 മോശം പ്രതിരോധം

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് 20 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ ആണ് വഴങ്ങിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ വഴങ്ങിയ ഒഡിഷ എഫ്സി മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

കഴിഞ്ഞ സീസണിൽ വില്ലനായത് പ്രധാന കളിക്കാരുടെ പരിക്കായിരുന്നെങ്കിൽ ഈ സീസണിൽ അത് സ്ഥിരത ഇല്ലാത്ത പ്രതിരോധത്തിൻ്റെ പ്രകടനങ്ങൾ ആയിരുന്നു. കോസ്റ്റാ നമോയ്നെസുവും ബക്കാരി കോനെയും മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ബ്ലാസ്റ്റേഴ്സ് നിരന്തരം ഗോളുകൾ വഴങ്ങി. മിഡ്ഫീൽഡർ ജീക്സൺ സിങ്ങിനെ കുറച്ച് മത്സരങ്ങൾ സെന്റർ ബാക്ക് ആയി ഇറക്കി എങ്കിലും കോച്ചിൻ്റെ ഈ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല.

5 നിരന്തരമായുള്ള കോച്ചുകളുടെ മാറ്റം

ഏഴ് സീസണുകളിലായി ഒൻപത് ഹെഡ് കോച്ചുകളെയാണ് കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചത്. ഈ സീസണിൻ്റെ തുടക്കത്തിലും ആരാധകർക്ക് ഒരുപാട് വാഗ്ദാനമായി വന്ന കിബു വികുനയ്ക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഹൈദരാബാദിനോട് 0-4 ​​ന് തോറ്റതിനെ തുടർന്ന് കോച്ചിനെ ക്ലബ്ബ് വീണ്ടും പുറത്താക്കി. അടുത്ത സീസണിൽ മറ്റൊരു കോച്ച് ആയിരിക്കും ബ്ലാസ്റ്റേഴ്സിന് ഉണ്ടാവുക .

????️അനിരുദ്ധ് | ✂️ അനു

ഞങ്ങളുടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്ന വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇടതുവശത്തു കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here