കേരള ബ്ലാസ്റ്റേഴ്സിൽ ആറു സീസണുകളിലായി മികച്ച വിദേശ താരങ്ങൾ പലരും വന്നു പോയിട്ടുണ്ട്. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളിലും കളിച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞിട്ടുണ്ട്.
ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞ ശേഷം പ്രീമിയർ ലീഗ് വമ്പൻന്മാർ സ്വന്തമാക്കിയ ഒരു താരം നമുക്ക് ഉണ്ട്. 2016-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റണ്ണർ അപ്പ് ആയപ്പോൾ ടീമിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുന്നണി പോരാളി.

ഹെയ്തി ദേശീയ ടീം താരവും, സ്ട്രൈക്കറുമായ ഡക്കൻസ് നാസോൺ ആയിരുന്നു അത്. ഫ്രാൻസിലെ പാരീസിൽ ജനിച്ച താരം ഹെയ്തി വംശജനാണ്. ഫ്രാൻസിലെ വാന്നെസ് ഫുട്ബോൾ ക്ലബിലൂടെയാണ് താരം തൻ്റെ യൂത്ത് കരിയർ ആരംഭിക്കുന്നത്.
കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]
ഒരു വർഷത്തിനു ശേഷം ഫ്രാൻസിലെ തന്നെ ലോറിയൻ്റ് എഫ്സിയിൽ എത്തിയ താരം അവരുടെ യൂത്ത് ടീമിനായി ബൂട്ടണിഞ്ഞു. പിന്നീട് റോയെ നോയോൺ എഫ്സിയുടെ സീനിയർ ടീമിലേക്കുള്ള വിളിയെത്തിയ താരം ഒട്ടും വൈകാതെ തന്നെ തൻ്റെ ആദ്യ സീനിയർ ഫുട്ബോൾ കരിയർ ആരംഭിച്ചു.

ക്ലബ്ബിനായ് മികച്ച പ്രകടനം നടത്തിയെങ്കിലും തൻ്റെ അരങ്ങേറ്റ സീസണിൽ ഗോളുകൾ ഒന്നും നേടാൻ താരത്തിന് കഴിഞ്ഞില്ല. തൊട്ടടുത്ത സീസണിൽ ഒളിംപിക് സെയ്ൻ്റ് ക്വൻടിൻ എഫ്സിയിൽ എത്തിയ നാസോൺ തൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ അവിടെ കാഴ്ച്ച വെച്ചു. 13 മത്സരങ്ങൾ ക്ലബ്ബിനായ് കളിച്ചപ്പോൾ 10 ഗോളുകളും താരം നേടി.
ക്ലബ്ബിൻ്റെ ടോപ്പ് ഗോൾ സ്കോറർമാരിൽ ഒരാളായ് മാറിയ താരത്തെ ഒട്ടും വൈകാതെ തന്നെ ഫ്രഞ്ച് ക്ലബ്ബായ ലാവൽ എഫ്സി സ്വന്തമാക്കി. ക്ലബ്ബിനു വേണ്ടി 14 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും ആ സീസണിൽ താരം നേടി. തൊട്ടടുത്ത വർഷമാണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഈ ഹെയ്തി താരത്തെ സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമ്പോൾ വെറും 22 വയസ്സ് മാത്രം ആയിരുന്നു താരത്തിൻ്റെ പ്രായം. ഹെയ്തി ദേശീയ ടീം താരമായ നാസോൺ ഹെയ്തി അണ്ടർ-20 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഹെയ്തി ദേശീയ ടീമിനായ് 42 മത്സരങ്ങൾ കളിച്ച താരം 19 ഗോളുകളും നേടിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിനായ് അരങ്ങേറ്റ സീസണിൽ ഹെയ്തി താരമായ ബെൽഫോർട്ടുമായി ചേർന്ന് മിന്നും പ്രകടനം നടത്തിയ താരം ടീമിനായ് 2 ഗോളുകളും നേടി. 2016-17 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെ എത്തിച്ചാണ് താരം സീസൺ അവസാനിപ്പിച്ചത്.

തൊട്ടടുത്ത വർഷം ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ വൂൾവെർഹാംപ്ടൺ ആണ് താരത്തെ സ്വന്തമാക്കിയത്. പ്രീമിയർ ലീഗ് വമ്പന്മാരുടെ തട്ടകത്തിൽ എത്തിയ നാസോണിന് നിർഭാഗ്യവശാൽ ക്ലബ്ബിനായ് അരങ്ങേറ്റം കുറിയ്ക്കാൻ സാധിച്ചില്ല.
വൻ താരനിരയാൽ സമ്പന്നമായ ക്ലബ്ബ് നാസോണിന് കൂടുതൽ അവസരങ്ങളും, മത്സര പരിചയവും ലഭിക്കുന്നതിനായ് ഇംഗ്ലീഷ് ക്ലബ്ബായ കവെൻട്രി സിറ്റിയിലേക്ക് ലോണിൽ അയച്ചു. പിന്നീട് ഓൾഡാം അത്ലറ്റിക് ക്ലബ്ബിലും ലോണിൽ പോയ താരത്തെ ബെൽജിയൻ ക്ലബ്ബായ സിൻ്റ് ട്രുയിഡൻ സൈൻ ചെയ്തു.

2019-ൽ സ്കോട്ടിഷ് ക്ലബ്ബായ മിറെൻ എഫ്സിയിൽ ലോണിൽ പോയ താരം ഇപ്പോൾ ഒരു വർഷത്തെ ലോൺ കലാവധി കഴിഞ്ഞ് സ്വന്തം ക്ലബ്ബായ സിൻ്റ് ട്രുയിഡൻ എഫ്സിയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ഒരു കാലത്ത് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുന്നണി പോരാളിയായ താരത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
Written by Athul | Edited by Anu