ടോപ് സീഡ് ടൂര്‍ണമെന്റില്‍ സഹോദരി വീനസിനെ തകർത്ത് സെറീന ക്വാര്‍ട്ടര്‍ ഫൈനലില്‍ !

0
155
serena williams

ന്യൂയോര്‍ക്ക് : ടോപ് സീഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സഹോദരി വീനസ് വില്യംസിനെ തകർത്ത് അമേരിക്കന്‍ താരം സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്‌കോര്‍ 3-6, 6-3, 6-4. ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയ സെറീന ഗംഭീരമായി മടങ്ങിയെത്തി വിജയം പിടിച്ചടക്കുകയായിരുന്നു.

Serena Williams Image Credits | Facebook

കഴിഞ്ഞ മത്സരം ഉൾപ്പെടെ ഇതുവരെ 31 തവനെയാണ് ഇരുവരും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 19-12 എന്ന നിലയില്‍ സെറീനയ്ക്കായിരുന്നു മേല്‍ക്കൈ. ഫെബ്രുവരിക്കുശേഷം നടന്ന സെറീനയുടെ ആദ്യ ടൂര്‍ണമെന്റാണിത്.

Serena Williams Image Credits | Facebook

ഇരുവരും ചേര്‍ന്ന് 30 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. സെറീന 23 കിരീടവും വീനസ് ഏഴ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ആരാധകരെ പ്രവേശിപ്പിക്കാതെ ക്ലോസ്ഡ് സ്റ്റേഡിയത്തിലാണ് ടോപ് സീഡ് ഓപ്പണ്‍ നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു ഇരു താരങ്ങളും.

കൃത്യതയോടെയും ആധികാരികതയോടെയും കൂടുതൽ സ്പോർട്സ് വാർത്തകൾ വേഗത്തിൽ ലഭിക്കുന്നതിനായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക. [LINK]

LEAVE A REPLY

Please enter your comment!
Please enter your name here