ഐ ലീഗിൽ നേട്ടങ്ങൾ സ്വന്തമാക്കി ഉബൈദ് സികെ!

0
101

ഇത്തവണ ഗോകുലം കേരള എഫ്സിക്കൊപ്പം ഐ ലീഗ് കിരീടം നേടിയ ഗോൾകീപ്പറാണ് ഉബൈദ് സികെ. ഐ ലീഗിൽ മികച്ച പ്രകടനം നടത്തിയ താരം തന്റെ കരിയറിലെ മികച്ച നേട്ടങ്ങൾ കൂടിയാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. 30 വയസ്സ് പ്രായമുള്ള ഉബൈദ് കണ്ണൂർ, കൂത്തുപറമ്പ് സ്വദേശിയാണ്.

കേരളത്തിൽ നിന്നുള്ള മുൻ ഐ ലീഗ് ക്ലബ്ബായ വിവ കേരളയിലൂടെയാണ് ഉബൈദ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. ഒരു വർഷത്തിനു ശേഷം അദ്ദേഹം ഡെമ്പോ സ്പോർട്ടിംഗ് ക്ലബ്ബിൽ എത്തി. അവിടെയും ഒരു വർഷം തുടർന്ന താരം 2013-ൽ എയർ ഇന്ത്യ ഫുട്ബോൾ ക്ലബ്ബുമായി കരാർ ഒപ്പു വെച്ചു.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

ആദ്യ സീസണ് ശേഷം അദ്ദേഹം ഒഎൻജിസിക്ക് വേണ്ടി കളിച്ചു. ഒഎൻജിസിയിൽ മികച്ച പ്രകടനം നടത്തിയ താരം 2015-ൽ മഹാരാഷ്ട്രയ്ക്കു വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിക്ക് ശേഷം 2016-17 സീസണിൽ ഒഎൻജിസിയിൽ തന്റെ പ്രകടന മികവ് തുടർന്ന താരത്തിന് മികച്ച ഗോൾകീപ്പറിനുള്ള അവാർഡും ലഭിച്ചു.

പിന്നീട് 2017-ൽ കേരളത്തിൽ നിന്നുള്ള ക്ലബ്ബായ എഫ്സി കേരളയിൽ അദ്ദേഹം ലോൺ വ്യവസ്ഥയിൽ കളിക്കാൻ എത്തി. ലോൺ കാലാവധി കഴിഞ്ഞ താരത്തെ തൊട്ടടുത്തവർഷം കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാൾ സ്വന്തം കൂടാരത്തിൽ എത്തിച്ചു.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

പിന്നീടുള്ള രണ്ടു വർഷത്തോളം ഈസ്റ്റ് ബംഗാളിന് വേണ്ടി എഴുപതിലേറെ മത്സരങ്ങളിൽ ഉബൈദ് സികെ ഗോൾ വല കാത്തിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ ഐ ലീഗ്, കൊൽക്കത്ത ഫുട്ബോൾ ലീഗ് തുടങ്ങിയ ടൂർണ്ണമെന്റുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

രണ്ടു വർഷത്തെ കരാറിനു ശേഷം 2019-ൽ അദ്ദേഹം ഗോകുലം കേരള എഫ്സിയിൽ എത്തി. പിന്നീട് തന്റെ ഫുട്ബോൾ കരിയറിലെ മികച്ച നേട്ടങ്ങളാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം നേടിയത്. 2019-ൽ ക്ലബ്ബിനോടൊപ്പം ഡ്യൂറൻഡ് കപ്പ് നേടിയ താരം 2020-21 സീസണിൽ ഐ ലീഗ് കിരീടം നേടി എഎഫ്സി കപ്പിനുള്ള യോഗ്യതയും സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here