വിഗ്നേശിന് 4 വർഷത്തെ പുതിയ കരാർ നൽകി മുംബൈ സിറ്റി എഫ്സി!

0
57

ടീമിലെ യുവ പ്രതിരോധ താരമായ വിഗ്നേശിന് പുതിയ കരാർ നൽകി മുംബൈ സിറ്റി എഫ്സി. 4 ഈ വർഷത്തെ പുതിയ കരാറാണ് ക്ലബ്ബ് നൽകിയിരിക്കുന്നത്. ഈ കരാർ പ്രകാരം 2025 വരെ താരത്തിന് ക്ലബ്ബിൽ തുടരാൻ സാധിക്കും. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്സിക്കൊപ്പം ഏറ്റവും മികച്ച സീസണാണ് താരത്തിന് ലഭിച്ചത്.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

മുംബൈ സിറ്റി എഫ്സി നിരയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ് വിഗ്നേശ്. വെറും 23 വയസ്സ് മാത്രം പ്രായമുള്ള വിഗ്നേശ് മുംബൈ പ്രതിരോധ നിരയിലെ പ്രധാന താരമായിരുന്നു. ഇത്തവണ രണ്ട് പ്രധാന നേട്ടങ്ങളാണ് അദ്ദേഹത്തിന് മുംബൈ ജേഴ്സിയിൽ സ്വന്തമാക്കാൻ സാധിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റം മത്സരത്തിലെ തോൽവിക്ക് ശേഷം അപരാജിതരായി മുന്നേറിയ മുംബൈ സിറ്റി എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഐഎഫ്എ ഷീൽഡ് സ്വന്തമാക്കി. ഇതോടെ അടുത്ത വർഷം നടക്കുന്ന എഎഫ്സി ചാമ്പ്യൻസ് ലീഗിലേക്ക് ക്ലബ്ബിന് നേരിട്ട് യോഗ്യത ലഭിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന രണ്ടാമത്തെ ക്ലബ്ബാണ് മുംബൈ സിറ്റി എഫ്സി.

ലീഗ് ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി പ്ലേ ഓഫിൽ എഫ്സി ഗോവയെ കീഴടക്കി ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലെത്തി. ഫൈനലിൽ കൊൽക്കത്ത ക്ലബ്ബായ എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി തങ്ങളുടെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കിരീട നേട്ടവും അവർ സ്വന്തമാക്കി.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

മുംബൈ സിറ്റി എഫ്സിയുടെ ഈ റെക്കോർഡ് നേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച താരമാണ് വിഗ്നേശ്. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. സാഫ് കപ്പിൽ മാൾഡിവീസിന് എതിരെയാണ് അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ആകെ രണ്ടു മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയ്ക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.

ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ഓസോൺ എഫ്സിയിൽ നിന്ന് 2018-ലാണ് അദ്ദേഹം മുംബൈ സിറ്റി എഫ്സിയിൽ എത്തുന്നത്. മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി ഇതുവരെ 24 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഹൈദരാബാദ് എഫ്സിക്കെതിരെ തന്റെ ആദ്യ ഗോൾ നേട്ടം അദ്ദേഹം സ്വന്തമാക്കി. ക്ലബ്ബുമായി കരാർ പുതുക്കിയതിലൂടെ എഎഫ്സി ചാമ്പ്യൻസ് ലീഗിലും അദ്ദേഹത്തിന് കളിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here