വിരാട് കോഹ്‌ലി VS രോഹിത്‌ ശർമ, ഇന്ന് IPL അരങ്ങേറ്റം!

0
223

കോവിഡ് മഹാവ്യാധി‌ വ്യാപനം ഇന്ത്യയിൽ വീണ്ടും രൂക്ഷമാകുന്നതിനിടെ ഐപിഎൽ പുതിയ സീസണിന്‌ ഇന്നു കൊടിയേറ്റ്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌ രോഹിത്‌ ശർമയുടെ കീഴിൽ ഇറങ്ങുമ്പോൾ വിരാട്‌ കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ ആണ്‌ മറുവശത്ത്‌. ചെന്നൈയിൽ രാത്രി 7.30നാണ്‌ മത്സരം.

കോവിഡ്‌ മൂലം കഴിഞ്ഞ IPL സീസണിൽ യുഎഇയിൽ ആയിരുന്നു നടന്നത്. ഇടവേളയ്‌ക്കുശേഷം വീണ്ടും ടൂർണമെന്റ്‌ ഇന്ത്യയിൽ എത്തുമ്പോൾ കാര്യങ്ങൾ സങ്കീർണമാണ്‌. പല ടീമുകളിലെയും കളിക്കാർക്ക്‌ കോവിഡാണ്‌. ചില രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ കോവിഡ്‌ ഭീഷണി കാരണം പിന്മാറി. സ്‌റ്റേഡിയങ്ങളിൽ ആളുണ്ടാകില്ല.

കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്]

ആകെ എട്ടു ടീമുകളാണ്‌. മുംബൈ, ബാംഗ്ലൂർ ടീമുകൾക്കൊപ്പം മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്‌, ഡൽഹി ക്യാപിറ്റൽസ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌, കിങ്‌സ്‌ ഇലവൻ പഞ്ചാബ്‌, രാജസ്ഥാൻ റോയൽസ്‌ ടീമുകളും രംഗത്തുണ്ട്‌. മുംബൈയും ചെന്നൈയുമാണ്‌ വേദികൾ.

ഹാട്രിക്‌ കിരീടം ലക്ഷ്യമിട്ടാണ്‌ മുംബൈയുടെ ഒരുക്കം. മികച്ച ബാറ്റിങ്‌നിരയും പേസർമാരുമാണ്‌ മുംബൈയുടെ കരുത്ത്‌. രോഹിത്‌, ക്വിന്റൺ ഡി കോക്ക്‌, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്‌, കീറൺ പൊള്ളാർഡ്‌, ഹാർദിക്‌ പാണ്ഡ്യ എന്നിവരുൾപ്പെട്ട ശക്തമായ ബാറ്റിങ്‌നിര. പേസ്‌നിരയെ ജസ്‌പ്രീത്‌ ബുമ്രയും ട്രെന്റ്‌ ബോൾട്ടും നയിക്കുന്നു.

ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്]

കന്നിക്കിരീടമാണ്‌ ബാംഗ്ലൂരിന്റെ ലക്ഷ്യം. വമ്പൻനിരയുണ്ടായിട്ടും ഒരിക്കൽപ്പോലും കിരീടം നേടാനാകാത്തതിന്റെ നിരാശയുണ്ട്‌ ബാംഗ്ലൂരിന്‌. കോഹ്‌ലിക്കു പുറമെ എ ബി ഡി വില്ലിയേഴ്‌സ്‌, മലയാളി താരം ദേവ്‌ദത്ത്‌ പടിക്കൽ, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയവരാണ്‌ ബാറ്റിങ്‌ വിഭാഗത്തിൽ. മലയാളി താരങ്ങളായ മുഹമ്മദ്‌ അസ്‌ഹറുദ്ദീനും സച്ചിൻ ബേബിയും സംഘത്തിലുണ്ട്‌. കൈൽ ജാമിസണും നവ്‌ദീപ്‌ സൈനിയുമാണ്‌ പ്രധാന ബൗളർമാർ. സ്‌പിൻ വിഭാഗത്തിൽ യുശ്‌വേന്ദ്ര ചഹാലും വാഷിങ്‌ടൺ സുന്ദറും ഉൾപ്പെടുന്നു. ഡാനിയേൽ സാംസ്‌ കോവിഡ്‌ കാരണം ടീമിൽ ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here